വാട്ടർ അതോറിറ്റി കാന്റീനിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

മരിച്ചത് ഇടുക്കി കട്ടപ്പന സ്വദേശി സുനിയെന്ന് പ്രാഥമിക നിഗമനം; മൂന്ന് ദിവസമായി അടഞ്ഞുകിടന്ന കാന്റീനിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തി
KWA Canteen
KWA Canteen
Edited By:
Updated on
1 min read

കണ്ണൂർ: കണ്ണൂർ താണയിലുള്ള വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിലെ കാന്റീനിൽ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കാന്റീനിനോട് ചേർന്ന വർക്ക് ഏരിയയിലാണ് ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഇടുക്കി കട്ടപ്പന സ്വദേശിയായ സുനി എന്നയാളുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് വർക്ക് ഏരിയയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ കണ്ണൂർ ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

KWA Canteen
തെരുവ് നായ ശല്യം: സുപ്രീം കോടതിയിലെ കേസിൽ കക്ഷിചേരുമെന്ന് കണ്ണൂർ കോർപറേഷൻ

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടോടെ അടച്ച കാന്റീൻ തുടർന്നുള്ള ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. മൂന്ന് ദിവസത്തോളം മൃതദേഹം അവിടെ കിടന്നതിനാലാകാം തലഭാഗം പുഴുവരിച്ച നിലയിലായതെന്നാണ് അനുമാനം. വർഷങ്ങളായി താണയിലും സമീപ പ്രദേശങ്ങളിലും വിവിധ ജോലികൾ ചെയ്തുവന്നിരുന്ന ആളാണ് മരണപ്പെട്ട സുനിയെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

KWA Canteen
‘പൊലീസിനെ വിളിക്ക്, താൻ എന്നെ കയറിപ്പിടിച്ചെന്ന് ഞാൻ പറഞ്ഞോളാം’; ടിടിഇയെ യുവതി മർദിച്ച സംഭവത്തിൽ ദൃക്‌സാക്ഷികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
KWA Canteen
45 വെട്ടുകളും കുത്തുകളും; കോഴിക്കോട് പളയത്ത് 38-കാരന്റെ കൊലപാതകത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് സംശയം
KWA Canteen
നാടുകാണി ചുരം കയറി കുളിരു തൊടാം; പെൺപടയുടെ മസിനഗുഡി യാത്രകളിലും 'പ്രിയദർശിനി' വസന്തം
Summary

A heavily decomposed body of a man was found in the work area adjacent to the canteen inside the Kerala Water Authority office compound at Thana in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com