തെരുവ് നായ ശല്യം: സുപ്രീം കോടതിയിലെ കേസിൽ കക്ഷിചേരുമെന്ന് കണ്ണൂർ കോർപറേഷൻ

എ.ബി.സി പദ്ധതി ശക്തമാക്കും; ആംബുലൻസുകളും അനധികൃത പാർക്കിംഗും നീക്കും
Kannur corportation meeting
Kannur corportation meeting
Edited By:
Updated on
1 min read

കണ്ണൂർ: ദിനംപ്രതി വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾ തടയാൻ കർശന നടപടികളുമായി കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് നിലവിൽ സുപ്രീം കോടതിയിലുള്ള കേസിൽ കണ്ണൂർ കോർപറേഷൻ കക്ഷിചേരുമെന്നും നീതി ഉറപ്പാക്കുമെന്നും മേയർ പി. ഇന്ദിര അറിയിച്ചു. കൗൺസിൽ യോഗങ്ങളിൽ നിരന്തരം ചർച്ചയായിട്ടും തെരുവുനായ ഭീഷണിക്ക് ശാശ്വത പരിഹാരം കാണുന്നില്ലെന്ന് കൗൺസിലർമാർ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോർപറേഷൻ പരിധിയിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ആക്രമിക്കപ്പെട്ട സംഭവം കൗൺസിലർ കെകെ മുഹമ്മദ് ഷിബിൽ ഉന്നയിച്ചതിനെ തുടർന്നാണ് എബിസി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ മേയർ നിർദ്ദേശം നൽകിയത്.

Kannur corportation meeting
‘പൊലീസിനെ വിളിക്ക്, താൻ എന്നെ കയറിപ്പിടിച്ചെന്ന് ഞാൻ പറഞ്ഞോളാം’; ടിടിഇയെ യുവതി മർദിച്ച സംഭവത്തിൽ ദൃക്‌സാക്ഷികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ആംബുലൻസ് പാർക്കിംഗിനും അനധികൃത കച്ചവടത്തിനും നിയന്ത്രണം

കോർപറേഷൻ പരിധിയിലെ വിവിധ ജനകീയ പ്രശ്നങ്ങളിലും യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടായി.

ശിശുമന്ദിരങ്ങളുടെ പ്രവർത്തനം: കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

അനധികൃത പാർക്കിംഗ്: പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ അനധികൃത ടൂറിസ്റ്റ് ബസ് പാർക്കിംഗിനെതിരെ അന്വേഷിച്ച് നടപടിയെടുക്കും.

പാമ്പൻ മാധവൻ റോഡ്: പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസ്സമുണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ആംബുലൻസുകൾ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി.

തെരുവ് കച്ചവടം: അനധികൃത തെരുവ് കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുമെങ്കിലും, അർഹരായ നിയമവിധേയമായ വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുമെന്ന് മേയർ ഉറപ്പുനൽകി.

Kannur corportation meeting
45 വെട്ടുകളും കുത്തുകളും; കോഴിക്കോട് പളയത്ത് 38-കാരന്റെ കൊലപാതകത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് സംശയം

അനുമതിയില്ലാതെ സി.സി.ടി.വി സ്ഥാപിച്ച കൗൺസിലർക്കെതിരെ നടപടി

കള്ളന്മാരുടെ ശല്യവും മാലിന്യ തള്ളലും തടയാൻ കൗൺസിലർമാർക്ക് സ്വന്ത നിലയിൽ ക്യാമറകൾ സ്ഥാപിക്കാൻ അധികാരമില്ലെന്ന് മേയർ തുറന്നടിച്ചു. കോർപറേഷന്റെ അറിവോ അനുമതിയോ കൂടാതെ ടെമ്പിൾ വാർഡിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച കൗൺസിലർ അർച്ചന വണ്ടിച്ചാലിനെതിരെ നടപടിയെടുക്കാൻ മേയർ കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സ്പോൺസർമാരുടെ സഹായത്തോടെ സ്ഥാപിച്ച 5 ക്യാമറകളുടെ ദൃശ്യങ്ങൾ പോലീസിനോ അധികൃതർക്കോ നൽകാതെ കൗൺസിലറുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും ഫോണുകളിലേക്ക് മാത്രം ആക്സസ് നൽകിയതാണ് വിവാദമായത്. അനുമതിക്കുള്ള അജണ്ട കൗൺസിലിന്റെ പരിഗണനയിലിരിക്കെ ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മേയർ വ്യക്തമാക്കി.

Kannur corportation meeting
മലബാർ റിവർ ഫെസ്റ്റിവലിന് ആവേശം പകർന്ന് വിദ്യാർത്ഥികളുടെ 'മഴയാത്ര'
Kannur corportation meeting
'സ്പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടി';എം ബി രാജേഷ്
Kannur corportation meeting
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് എസ്ഐയെ തടഞ്ഞുവെച്ചു: സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പെടെ 200 പേർക്കെതിരെ കേസ്
Summary

Addressing the rampant stray dog menace across the city, the Kannur Corporation Council chaired by Mayor P. Indira has decided to implead itself as a party in the ongoing stray dog case before the Supreme Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com