യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ്

സഹോദരന്റെ പരാതിയിൽ അന്വേഷണം ഊർജ്ജിതം
Jyothisha Death
Jyothisha Death
Edited By:
Updated on
1 min read

കണ്ണൂർ: കൂത്തുപറമ്പ് പാതിരിയാട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. പാതിരിയാട് മാങ്ങാട്ടിടം സ്വദേശിനി പുതിയപറമ്പത്ത് വീട്ടിൽ ശ്രീഹരന്റെ മകൾ കെ ജ്യോതിഷ (24) മരിച്ച സംഭവത്തിലാണ് ഭർത്താവ്, ഭർതൃമാതാവ്, ഭർത്താവിന്റെ സഹോദരി എന്നിവർക്കെതിരെ പിണറായി പൊലീസ് കേസെടുത്തത്. കൂത്തുപറമ്പ് പാതിരിയാട് കുഴിയിൽ പീടിക സ്വദേശിയായ ഭർത്താവ് പുതിയപുരയിൽ സജിൽ (37), ഇയാളുടെ മാതാവ് ചന്ദ്രി (55), സഹോദരി ജൂന (39) എന്നിവരാണ് കേസിലെ പ്രതികൾ.

Jyothisha Death
സസ്യശാസ്ത്രത്തിലെ അത്ഭുതം; കാടിനെ സർവകലാശാലയാക്കിയ പിച്ചൻ സലീം

കഴിഞ്ഞ മാർച്ച് എട്ടിന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഭർതൃവീടായ കുഴിയിൽ പീടികയിലെ കിണറ്റിൽ ജ്യോതിഷയെ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ സ്വർണ്ണവും സ്ത്രീധനവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ജ്യോതിഷയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.ജ്യോതിഷയുടെ സഹോദരൻ കെ.ജി. ജിജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെയാണ് പിണറായി പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന സമയത്ത് അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.

Jyothisha Death
അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന
Jyothisha Death
പ്രധാനമന്ത്രിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
Summary

Pinarayi police have registered a case against the husband and in-laws of a 24-year-old woman, K. Jyothisha, who died by suicide by jumping into a well at her marital home in Kuzhiyil Peedika near Koothuparamba

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com