കണ്ണൂർ:മട്ടന്നൂർ സർക്കാർ പോളിടെക്നിക് കോളേജിൽ വെച്ച് നടന്ന ഔദ്യോഗിക പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. മട്ടന്നൂർ പോളിടെക്നിക് കോളേജിൽ വെച്ച് ബുധനാഴ്ച നടത്തിയ കെ.ജി.സി.ഇ പരീക്ഷയ്ക്കിടെയാണ് സംഭവം .
പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തത്.സംഭവത്തെ തുടർന്ന് ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പൊലീസ് വിദ്യാർത്ഥിക്കെതിരെ പരീക്ഷാ ക്രമക്കേടിനും നിയമലംഘനത്തിനുമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിടിച്ചെടുത്ത മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates