ഇരുനില വീടീന്റെ മേല്‍ക്കൂരയില്‍ നിന്ന് കാല്‍ തെറ്റി താഴേക്ക്; ജീവന്‍കാത്ത ദൈവത്തിന്റെ കൈ; വീഡിയോ

പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കല്‍ പള്ളിക്ക് സമീപമുള്ള ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലായിരുന്നു സംഭവം.
panur construction worker rescue viral video
ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീണ നിര്‍മാണത്തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യം
Updated on
1 min read

കണ്ണൂര്‍: പാനൂര്‍ തൂവക്കുന്നില്‍ ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീണ നിര്‍മാണത്തൊഴിലാളിയെ രക്ഷപ്പെടുത്തി ഒപ്പം ജോലിചെയ്തിരുന്ന അയല്‍വാസി. ഇരുനില വീടിന്റെ ഓട് മാറ്റുന്നതിനിടയില്‍ വളയം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി ചന്ദ്രി ബാലന്‍സ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. താഴെ വാഹനത്തില്‍ നിന്നും ഓട് ഇറക്കുകയായിരുന്ന രഞ്ജിഷിന്റെ സമയോചിതമായ ഇടപെടലാണ് ചന്ദ്രിക്ക് രക്ഷയായത്. രഞ്ജിഷിന്റെ സമയബന്ധിതമായ ഇടപെടല്‍ കാരണം ഉയരത്തില്‍ നിന്നുള്ള വീഴ്ചയായിരുന്നിട്ടും ചന്ദ്രിക്ക് സാരമായ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.

പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കല്‍ പള്ളിക്ക് സമീപമുള്ള ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലായിരുന്നു സംഭവം. ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് തന്റെ കൈകള്‍ കൊണ്ട് ചന്ദ്രിയെ താങ്ങിപ്പിടിച്ചു. രഞ്ജിഷ് പിടിച്ചില്ലായിരുന്നെങ്കില്‍ താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ഫ്ളോറിലോ ഗ്രില്ലിലോ ഇടിച്ച് ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നു.

panur construction worker rescue viral video
'കേരളത്തിന് ചിരിക്കുന്ന മുഖ്യമന്ത്രിയെ ലഭിച്ചു'; തെരഞ്ഞെടുപ്പ് ഫലം വിപരീതം ആയിരുന്നെങ്കിൽ...'

രഞ്ജിഷിന്റെ ഇടപെടല്‍ മൂലം വീഴ്ചയുടെ ആഘാതം പരമാവധി കുറയ്ക്കാനായി. താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും, രഞ്ജിഷ് താങ്ങിയതിനാല്‍ വലിയ രീതിയിലുള്ള പരിക്കുകള്‍ ഉണ്ടായില്ല. ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് പാനൂരിലെ വീട്ടില്‍ ജോലിയ്‌ക്കെത്തിയത്.

Summary

panur construction worker rescue viral video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com