കനത്ത മഴയിൽ ടെർമിനലിൽ വെള്ളം കയറി; പറശ്ശിനിക്കടവ്-വളപട്ടണം ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവെച്ചു

പുഴയിൽ അതിശക്തമായ ഒഴുക്കും മരത്തടികളും; മാട്ടൂൽ-അഴീക്കൽ ഫെറി സർവീസ് സാധാരണ നിലയിൽ
Azheekkal Ferry
Azheekkal Ferry
Edited By:
Updated on
1 min read

പറശ്ശിനിക്കടവ്: കനത്ത മഴയെ തുടർന്ന് പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം ഉയർന്നതോടെ പറശ്ശിനിക്കടവ്-വളപട്ടണം മേഖലയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വളപട്ടണം പുഴയിൽ ഒഴുക്ക് അതിശക്തമായതിനാലും, മഴവെള്ളത്തോടൊപ്പം വൻതോതിൽ മരത്തടികൾ ഒഴുകിവരുന്നത് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലും സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.

ഇന്ന് ഈ മേഖലയിൽ ബോട്ട് സർവീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, മാട്ടൂൽ-അഴീക്കൽ (ബോട്ട് പാലം) ഫെറി സർവീസ് തടസ്സങ്ങളില്ലാതെ സാധാരണ പോലെ സർവീസ് നടത്തുന്നതാണെന്ന് ജലഗതാഗത വകുപ്പ് പറശ്ശിനിക്കടവ് സ്‌റ്റേഷൻ മാസ്റ്റർ അറിയിച്ചു.

Azheekkal Ferry
വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത
Azheekkal Ferry
'അയാൾ എന്റെ ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങി, എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് വിജയ് വർമ
Azheekkal Ferry
കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു
Summary

Boat services on the Parassinikadavu-Valapattanam route have been temporarily suspended on Sunday after floodwaters inundated the Parassinikadavu boat terminal and strong currents brought down tree logs in the river

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com