പയ്യന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

ആലപ്പടമ്പ് ട്രാൻസ്ഫോർമറിന് സമീപം അപകടം; മാത്തിൽ വടശ്ശേരിമുക്ക് സ്വദേശി ടി.വി ഷീനയാണ് മരിച്ചത്
Sheena
Sheena
Edited By:
Updated on
1 min read

കണ്ണൂർ: പയ്യന്നൂർ ആലപ്പടമ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാത്തിൽ വടശ്ശേരി മുക്കിലെ ടി.വി ഷീന (37) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 7.10-ഓടെ ആലപ്പടമ്പ് കിണർ മുക്ക് ട്രാൻസ്ഫോർമറിന് സമീപത്തായിരുന്നു അപകടം. ചീമേനി ഭാഗത്തുനിന്ന് മാത്തിൽ ഭാഗത്തേക്ക് പോകുകയായിരുന്ന ഷീന സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഷീനയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) പയ്യന്നൂർ ഡിപ്പോയിലെ ജീവനക്കാരനായ കെ.എ ബിജുവാണ് ഭർത്താവ്. മക്കൾ: ടി.വി ആർദ്ര, ലക്ഷ്മി. അച്ഛൻ: എ.വി രവീന്ദ്രൻ, അമ്മ: ലളിത. സഹോദരങ്ങൾ: വിനീത്, പ്രസൂന, ദേവാഞ്ജന.

Sheena
ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി
Sheena
ഒറ്റദിവസം കൊണ്ട് കാൻസർ ചികിത്സ പൂർത്തിയാക്കി; അപൂർവ അർബുദത്തെ അതിജീവിച്ച് 51-കാരി
Sheena
മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാൻ വീൽചെയറിലെത്തി അച്ഛൻ; കണ്ണുനിറയ്ക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായി ഐആർബി മൈതാനം
Summary

A 37-year-old woman, identified as T.V. Sheena from Mathil, lost her life in a tragic collision between a car and a scooter near Alapadamba in Payyanur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com