മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാൻ വീൽചെയറിലെത്തി അച്ഛൻ; കണ്ണുനിറയ്ക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായി ഐആർബി മൈതാനം

15 വർഷമായി തളർന്നുകിടക്കുന്ന അച്ഛന്റെ തലയിൽ തൊപ്പിയണിയിച്ച് മകൻ വിഷ്ണു; പാണ്ടിക്കാട് പരേഡ് ഗ്രൗണ്ടിൽ വികാരനിർഭരമായ നിമിഷങ്ങൾ
Vishnu_Father
പരേഡ് പൂര്‍ത്തിയായ ശേഷം വിഷ്ണു അച്ചന്റെയരികിലേക്ക് ഓടിയെത്തി തന്റെ തൊപ്പി സ്‌നേഹപൂര്‍വ്വം അച്ചന്റെ തലയില്‍ അണിയിച്ച് ചേര്‍ത്തു പിടിച്ച് ഉമ്മ നല്‍കുന്നു
Edited By:
Updated on
1 min read

പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽപരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഗ്രൗണ്ട് വികാരനിർഭരമായ ഒരു അപൂർവ്വ നിമിഷത്തിന് സാക്ഷിയായി. 15 വർഷമായി അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി വേണുഗോപാലൻ, തന്റെ മകൻ വിഷ്ണുവിന്റെ പരേഡ് വീക്ഷിക്കാൻ വീൽചെയറിലാണ് പാണ്ടിക്കാട് ഐആർബി പരേഡ് ഗ്രൗണ്ടിൽ എത്തിയത്. 15 വർഷം മുൻപ് ജോലി ചെയ്യുന്നതിനിടെ ടെറസിൽ നിന്ന് വീണ് സ്പൈനൽ കോഡിന് ക്ഷതം സംഭവിച്ചതോടെയാണ് വേണുഗോപാലിൻറെ ജീവിതം വീൽചെയറിലായത്. എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മറികടന്ന്, സ്വന്തം മകൻ നാടിനും ജനങ്ങൾക്കും വേണ്ടി സേവനത്തിന് ഇറങ്ങുന്ന ആ നിമിഷത്തിന് സാക്ഷിയാകാൻ കുടുംബസമേതം വേണുഗോപാലൻ എത്തുകയായിരുന്നു.

Vishnu_Father
പാണക്കാട് മണ്ണിടിച്ചിൽ: നിർമാണത്തിന് എല്ലാ അനുമതികളും നേടിയിരുന്നുവെന്ന് നഗരസഭ; അനധികൃത പ്രവൃത്തി നടത്തിയിട്ടില്ലെന്ന് ഭൂവുടമ

അച്ഛന് താങ്ങാകാൻ നേടിയ ജോലി; സ്നേഹമുത്തം നൽകി മകൻ

ബിരുദ പഠനം പൂർത്തിയാക്കിയ വിഷ്ണു, പ്രയാസങ്ങൾ അനുഭവിക്കുന്ന അച്ഛനും കുടുംബത്തിനും ഒരു താങ്ങാകണമെന്ന ഉറച്ച ആഗ്രഹത്തോടെയാണ് പിഎസ്സി പരീക്ഷ എഴുതി കേരള പോലീസിലേക്ക് കടന്നുവരുന്നത്. അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചതിൽ വിഷ്ണുവും വലിയ സന്തോഷത്തിലാണ്. പരേഡ് ഔദ്യോഗികമായി പൂർത്തിയായ ഉടൻ തന്നെ വിഷ്ണു ഓടിയെത്തിയത് വീൽചെയറിലിരുന്ന അച്ഛന്റെ അരികിലേക്കായിരുന്നു. താൻ ഏറെ ആഗ്രഹിച്ച് നേടിയ പോലീസുകാരന്റെ തൊപ്പി സ്നേഹപൂർവ്വം അച്ഛന്റെ തലയിൽ അണിയിച്ച ശേഷം വിഷ്ണു അച്ഛനെ ചേർത്തുപിടിച്ച് ഉമ്മ നൽകി.

Vishnu_Father
ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു: 15 കുടുംബങ്ങൾ ഭീതിയിൽ

അമ്മ പ്രീതയ്ക്കും ഡിഗ്രി വിദ്യാർത്ഥിയായ സഹോദരി ദേവികയ്ക്കും കണ്ടുനിന്ന സഹപ്രവർത്തകർക്കും ഈ നിമിഷം മറക്കാനാവാത്ത കാഴ്ചയായി മാറി. വിഷ്ണുവിന് ഇത് ജീവിതമാർഗ്ഗത്തിനായി ലഭിച്ച ഒരു സർക്കാർ ജോലി മാത്രമല്ല, കുടുംബത്തെ കാത്തുസംരക്ഷിച്ച് ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരം കൂടിയാണ്.

Vishnu_Father
ദേശീയപാത അടഞ്ഞു: മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ടൗൺ
Vishnu_Father
മഴക്കെടുതി: ഇടുക്കിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്തും; 1.36 കോടിയുടെ കൃഷിനാശം; 117 റോഡുകൾ തകർന്നു
Vishnu_Father
വെള്ളപ്പൊക്ക ഭീഷണി: കാര്യങ്കോട് പാലത്തിനടിയിലെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി
Summary

In an emotional moment at the India Reserve Battalion (IRB) passing out parade in Pandikkad, Venugopalan, who has been paralyzed for 15 years, arrived in a wheelchair to watch his son Vishnu graduate and join the force.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sreedevi S Kartha Criticizes VD Satheesan
In a strategic bid to rejuvenate Wayanad's tourism sector following setbacks caused by natural calamities, Kerala Tourism is set to roll out an exclusive revival campaign titled 'Why Not Wayanad?'
Actor S Devan stated he left the BJP due to persistent neglect and lack of space to function
Rajeev Chandrasekhar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com