കണ്ണൂർ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ട്രെയിനിൽ വച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

ശുചിമുറിയിൽ പോകാനെന്ന വ്യാജേന പൊലീസിനെ കബളിപ്പിച്ചു കടന്ന
Sanjurj Malhotra
Sanjurj Malhotra
Updated on
1 min read

കണ്ണൂർ: കണ്ണൂർ ടൗൺ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ട്രെയിൻ യാത്രയ്ക്കിടെ വിലങ്ങഴിച്ചു രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മഹാരാഷ്ട്രയിൽ വെച്ച് വീണ്ടും പിടിയിലായി. പൂനെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്രയാണ് പൊലീസിന്റെ വലയിലായത്. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണസംഘം സാഹസികമായി പിടികൂടുകയായിരുന്നു.

മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് പൂനെ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് നാടകീയമായി ഇയാൾ ചാടിപ്പോയത്. കഴിഞ്ഞ ജൂൺ 29-ന് പുലർച്ചെ മൂന്ന് മണിക്കും അഞ്ചരയ്ക്കും ഇടയിലായിരുന്നു സംഭവം. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മഹാരാഷ്ട്രയിലെ രത്‌നഗിരി സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി, ട്രെയിൻ നിർത്തിയ സമയം നോക്കി തനിക്ക് കാവലുണ്ടായിരുന്ന രണ്ട് പൊലീസുകാരെയും വെട്ടിച്ച് പുറത്തേക്ക് ഓടിമറയുകയായിരുന്നു. കറുത്ത ടീഷർട്ടും പാന്റ്സുമായിരുന്നു രക്ഷപ്പെടുമ്പോൾ ഇയാളുടെ വേഷം.

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഒരു ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് സഞ്ജുരാജ് മൽഹോത്രയ്ക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിനെ തുടർന്ന് പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. പിടിയിലായ പ്രതിയെ ഉടൻ തന്നെ കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

Sanjurj Malhotra
'അയ്യേ, മുഖ്യമന്ത്രിക്ക് ഇഷ്ടമാവുമോ മുഖത്തു നോക്കി ഇങ്ങനെ കാണിച്ചാല്‍'; പുതിയ 'പൂക്കി എക്‌സ്പ്രഷ'നില്‍ വിമര്‍ശിച്ച് ശാരദക്കുട്ടി
Sanjurj Malhotra
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
Sanjurj Malhotra
സെന്‍സസ് കണക്കെടുപ്പ് ഇന്നു മുതല്‍ ; എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരം ശേഖരിക്കും, അധ്യാപകര്‍ ശനിയും ഞായറും ഡ്യൂട്ടി ചെയ്താല്‍ മതി
Summary

Kannur Town Police have successfully re-arrested a POCSO case accused who had escaped from their custody on June 29. The accused, identified as Sanjuraj Malhotra hailing from Pune, was tracked down and captured by a special police grid at Mahabaleshwar in Maharashtra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com