ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ

കവർച്ച നടത്തിയത് അഴീക്കോട്ടെ ബന്ധുവിന്റെ വീട്ടിൽ
Valapattanam Gold Theft Arrest
Valapattanam Gold Theft Arrest
Updated on
1 min read

കണ്ണൂർ: ബന്ധുവിന്റെ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ യുവാവ് പിടിയിൽ. മോറാഴ മേപ്പൂൽ കൊട്ടഞ്ചേരി ഹൗസിൽ എ. ഷാരോണിനെയാണ് (26) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഴീക്കോട് ആറാം കോട്ടം ഞാലിൽ ഹൗസിൽ പി. ഷൈനയുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ജൂലൈ 29-ന് രാത്രി പത്ത് മണിക്കും ഓഗസ്റ്റ് 13-ന് അർദ്ധരാത്രി 12 മണിക്കും ഇടയിലുള്ള ദിവസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ ഷൈനയുടെ അടുത്ത ബന്ധുവാണ് പിടിയിലായ ഷാരോൺ.

Valapattanam Gold Theft Arrest
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ പ്രദർശനം മുടങ്ങി; കൊച്ചി സെന്റർ സ്ക്വയർ മാളിൽ പ്രേക്ഷകരുടെ പ്രതിഷേധം

വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നാണ് ഇയാൾ അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്. തുടർന്ന് ഈ സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് വിലപിടിപ്പുള്ള ഐഫോൺ വാങ്ങുകയും ബാക്കി പണം ആഡംബര ജീവിതത്തിനായി ധൂർത്തടിക്കുകയുമായിരുന്നു. പരാതിയെത്തുടർന്ന് കണ്ണൂർ എസിപി എംപി ആസാദിന്റെ മേൽനോട്ടത്തിൽ വളപട്ടണം എസ്ഐ ടിഎം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Valapattanam Gold Theft Arrest
കോളജ് നിർമ്മാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം
Valapattanam Gold Theft Arrest
തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും
Valapattanam Gold Theft Arrest
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു
Summary

A 26-year-old youth who broke into his relative's house in Azhikode, Kannur, and stole five sovereigns of gold jewellery before selling them to purchase a luxury iPhone has been arrested by the Valapattanam Police and remanded to judicial custody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com