പാനൂരില്‍ മെനിഞ്ചൈറ്റിസ് ബാധിച്ച 21കാരി മരിച്ചു; അന്ത്യം ചികിത്സയ്ക്കിടെ

മേഖലയില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു
riya
റിയ
Updated on
1 min read

കണ്ണൂര്‍: പാനൂരില്‍ മെനിഞ്ചൈറ്റിസ് ബാധിച്ച യുവതി മരിച്ചു. ഒളവിലം രാമകൃഷ്ണ ഹൈസ്‌ക്കൂളിന് സമീപത്തെ കുന്നുമ്മല്‍ ആദര്‍ശിന്റെ ഭാര്യ റിയയാണ് മരിച്ചത്. 21 വയസ്സായിരുന്നു. പനി മൂര്‍ച്ഛിച്ച് മെനിഞ്ചെറ്റസായി ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ ചതുര്‍ത്യാകരി വേണാട്ടുകാടു മുപ്പതിന്‍ചിറയിലെ ലിനീഷ് മാത്യുവിന്റെ മകളാണ് റിയ.

riya
കുട്ടികള്‍ക്കെതിരെ തുടരെ ലൈംഗികാതിക്രമം, നാല് പോക്‌സോ കേസുകളില്‍ പ്രതി; സ്‌നേഹ മെര്‍ലിനെതിരെ കാപ്പ ചുമത്തിയേക്കും

കഴിഞ്ഞ ദിവസം പാനൂരിനടുത്ത കൂറ്റേരി ശ്രീനാരായണ മഠത്തിന് സമീപം കാരോള്ളതില്‍ ശ്യാം പ്രസാദ് (29) പനി ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടുമൊരു മരണം കൂടിയുണ്ടായത് ഇതോടെ പാനൂര്‍ മേഖലയില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങള്‍ പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Summary

Woman suffering from meningitis died in Panur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com