കാഞ്ഞങ്ങാട്: ചെറുവത്തൂർ മടക്കര ഫിഷിങ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ട് ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞ് പൂർണ്ണമായി തകർന്നു. തിങ്കളാഴ്ച മടക്കരയിൽനിന്ന് കടലിലിറങ്ങിയ 'ശ്രീഗണേഷ്' (സാൻവി) എന്ന ബോട്ടാണ് തീരത്തുനിന്ന് അകലെ കടലിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയിലും വൻ തിരമാലകളിലും പെട്ട് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബോട്ട് പൂർണ്ണമായും തകർന്നടിഞ്ഞെങ്കിലും ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ പരിക്കുകളേതുമില്ലാതെ രക്ഷപ്പെട്ടു.
മിഥുൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ഈ ബോട്ട്. ശിവാനന്ദൻ എന്നയാളാണ് ബോട്ട് വാടകയ്ക്കെടുത്ത് മത്സ്യബന്ധനത്തിനായി ഉപയോഗിച്ചുവന്നിരുന്നത്. തിങ്കളാഴ്ച പതിവുപോലെ തൊഴിലാളികളുമായി മടക്കര ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ടതായിരുന്നു. കടലിൽ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും ഭീമൻ തിരമാലകളിലും പെട്ട് നിയന്ത്രണം നഷ്ടമായ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates