തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; ഓക്സിജന്‍ കിട്ടാതെ വയോധിക മരിച്ചു

Elderly woman dies due to lack of oxygen following continuous power outages
മറിയം
Edited By:
Updated on: 
1 min read

കാസര്‍കോട്: കൃത്രിമ ഓക്സിജന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന വയോധിക മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മരിച്ചു. അതിഞ്ഞാല്‍ കെ കെ പുരയില്‍ മറിയം (75) ആണ് അധികൃതരുടെ അനാസ്ഥമൂലം മരിച്ചത്. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഇന്‍വര്‍ട്ടര്‍ സഹായത്തോടെ ഉപകരണം പ്രവര്‍ത്തിപ്പിച്ചിരുന്നുവെങ്കിലും ആറര മണിക്കൂര്‍ പ്രവര്‍ത്തിച്ചതിനാല്‍ ഇന്‍വര്‍ട്ടറും നിലച്ച് ഓക്സിജന്‍ ലഭിക്കാതെ മരിക്കുകയായിരുന്നു.

അറ്റകുറ്റപ്പണിയുടെ പേരിലാണ് പ്രദേശത്തെ ലൈന്‍ ഓഫ് ചെയ്തിരുന്നത്. വൈദ്യുതി ഓഫ് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വിളിച്ചുവെങ്കിലും ഉടന്‍ ശരിയാകുമെന്ന് അറിയിച്ചിരുന്നു.

Elderly woman dies due to lack of oxygen following continuous power outages
പിണറായി വേദിയിലിരിക്കെ വര്‍ഗീയ പ്രസംഗം; 'മതമൗലിക വാദികളുടെ കൂടാണ് മലപ്പുറം' പരാമര്‍ശത്തില്‍ നന്ദകുമാറിനെതിരെ പരാതി

പലതവണ വിളിക്കുമ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഓഫ് ചെയ്ത വൈദ്യുതി രാത്രി രാത്രി 8.30 നാണ് പുന:സ്ഥാപിച്ചത്. ഓക്സിജന്‍ ഉപകരണം ഇത്രയും നേരം ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാല്‍ ഇതിന്റെ ചാര്‍ജും തീര്‍ന്നതോടെയാണ് ഓക്സിജന്‍ വിതരണം നിലച്ചത്.

Elderly woman dies due to lack of oxygen following continuous power outages
കൈക്കൂലി പണം ക്ലോസറ്റിലിട്ടു; പണം വീണ്ടെടുത്ത് വിജിലന്‍സ്; മലപ്പുറത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Elderly woman dies due to lack of oxygen following continuous power outages
'10 ലക്ഷം കൈക്കൂലി' ; തൃക്കണ്ണാപുരം കൗണ്‍സിലര്‍ക്കെതിരെ അന്വേഷണത്തിന് സിപിഎം
Summary

Elderly woman dies due to lack of oxygen following continuous power outages

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com