തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

കാസർകോട് - കാഞ്ഞങ്ങാട് റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
Kasargod  landslide
Kasargod landslide
Edited By:
Updated on
1 min read

ഉദുമ: കാസർകോട് - കാഞ്ഞങ്ങാട് തീരദേശ സംസ്ഥാന പാതയിൽ കനത്ത മഴയെത്തുടർന്ന് റോഡരികിലെ കുന്നിടിഞ്ഞുവീണ് വൻ അപകടം. മേൽപറമ്പ് ചളിയംകോട് കോട്ടരുവത്ത് ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പാതയിലൂടെ കടന്നുപോവുകയായിരുന്ന ഒരു കാറിനും ബൈക്കിനും മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

കനത്ത മഴ തുടരുന്നതിനിടയിലാണ് കോട്ടരുവത്ത് റോഡരികിലെ വലിയ കുന്ന് പെട്ടെന്ന് റോഡിലേക്ക് ഇടിഞ്ഞു പതിച്ചത്. ഈ സമയം റോഡിലൂടെ വരികയായിരുന്ന കാറും ബൈക്കും പൂർണ്ണമായും മണ്ണിനടിയിലാവുകയായിരുന്നു. യാത്രക്കാർ അതിവേഗം വാഹനങ്ങളിൽ നിന്നും പുറത്തേക്ക് മാറിയതിനാലും മൺതിട്ടയുടെ വലിയൊരു ഭാഗം വീഴാതിരുന്നതിനാലും മാത്രമാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.

Kasargod  landslide
വീട് തകർന്ന് അഞ്ചുപേർക്ക് പരിക്ക്; കിടപ്പുരോഗിയായ സഹോദരനും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു
Kasargod  landslide
കാർ തട്ടിയെടുക്കലും ഒന്നരക്കോടിയുടെ സ്വർണ്ണക്കൊള്ളയും: മുഖ്യപ്രതികളിലൊരാൾ പിടിയിൽ
Kasargod  landslide
കണ്ണൂർ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ട്രെയിനിൽ വച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ
Summary

three individuals were injured on Wednesday morning after a massive landslide crushed a car and a motorcycle along the Kasaragod-Kanhangad coastal state highway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com