പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ തട്ടിയ പ്രതി പിടിയിൽ

പിടികൂടിയത് ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്ന്
Kasargode theft
Kasargode theft
Updated on
2 min read

കാസർകോട്: പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങിയ അന്തർജില്ലാ തട്ടിപ്പുകാരൻ ബേക്കൽ പൊലീസിന്റെ വലയിലായി. സ്ഥിരം തട്ടിപ്പ് വീരനായ തിരുവനന്തപുരം റൂറലിലെ നരികല്ലുമുക്കു ചാമരത്ത് തൊണ്ടുവില ഹൗസിൽ മനു (36) എന്നയാളെയാണ് ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്നും ഞായറാഴ്ച പുലർച്ചയോടെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി തട്ടിയെടുത്ത തൊണ്ടിമുതൽ ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. സ്വർണം മംഗളൂരുവിലെ ഒരു കടയിൽ വിറ്റതായാണ് പ്രതി പൊലീസിന് പ്രാഥമിക മൊഴി നൽകിയിരിക്കുന്നത്. തൊണ്ടിമുതൽ കണ്ടെടുക്കുന്നതിനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Kasargode theft
ചരിത്രത്തിന്റെ പാതകളിലൂടെ പെഡൽ ചവിട്ടി കളക്ടറും സംഘവും; 'കാസർഗോഡ് ഫോർട്ട് റൈഡ് 2026' പൈതൃക യാത്ര ശ്രദ്ധേയമായി

ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ശിവം ഐ.പി.എസ്., സി.ഐ. എം.കെ. അനിൽകുമാർ, എസ്.ഐ.മാരായ അഖിൽ, റോഷിത്, പ്രജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ ഗോവയിൽ നിന്ന് പൊക്കിയത്. കാസർകോട് ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയിൽ വെച്ച് മെയ് 28-ന് ഉച്ചയോടെയായിരുന്നു നാടകീയമായ തട്ടിപ്പ് നടന്നത്. താൻ കൊല്ലം സ്വദേശിയായ അഖിൽരാജ് ആണെന്നും കഴിഞ്ഞ ഏഴു മാസമായി ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായി ജോലി ചെയ്യുകയാണെന്നും സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ജ്വല്ലറി ഉടമയായ ഗണേശനെ പൂർണ്ണമായി തെറ്റിദ്ധരിപ്പിച്ചത്. ഉടമയുടെ വീടിനടുത്തുള്ള യഥാർത്ഥ പൊലീസുകാരുടെ പേരുകൾ കൂടി കൃത്യമായി പറഞ്ഞതോടെ പ്രതിയെ ജ്വല്ലറി ഉടമ വിശ്വാസത്തിലെടുക്കുകയായിരുന്നു.

Kasargode theft
അയൽവാസിയുടെ പറമ്പിലേക്ക് ഫുട്ബോൾ വീണതിനെച്ചൊല്ലി തർക്കം; വൃദ്ധന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും

തുടർന്ന് പ്രതി ആവശ്യപ്പെട്ട കൈച്ചെയിൻ, മോതിരം എന്നിവ ഉടമ നൽകി. ഇതിന്റെ വിലയായ 1,29,500 രൂപ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവെന്ന് കാണിക്കുന്ന വ്യാജ മെസേജ് മൊബൈലിൽ കാണിച്ച് ഇയാൾ സ്വർണ്ണവുമായി കടന്നുകളഞ്ഞു. പിന്നീട് അന്നുതന്നെ വൈകീട്ട് നാലിന് വീണ്ടുമെത്തിയ പ്രതി, ഭാര്യസഹോദരന് സമ്മാനമായി നൽകാനാണെന്ന് പറഞ്ഞ് ഒരു കൈച്ചെയിൻ കൂടി ആവശ്യപ്പെട്ടു. ഇതിന്റെ തുകയായ 1,31,000 രൂപ അക്കൗണ്ടിൽ അയച്ചതിന്റെ മറ്റൊരു വ്യാജ സന്ദേശം കൂടി കാണിച്ച് ഇയാൾ രണ്ടാമതും സ്വർണ്ണവുമായി മുങ്ങി. പിന്നീട് സംശയം തോന്നി ജ്വല്ലറി ഉടമ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുന്നത്. മൊത്തം 2,60,500 രൂപയുടെ സ്വർണാഭരണങ്ങളാണ് ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തത്.

Kasargode theft
തുരങ്കങ്ങളുടെ നാട്ടിൽ പെയ്യുന്ന 'അഡ്ഡബോർ' മധുരം; കുഞ്ഞമ്പുവിന്റെ പൈതൃകം ഇനി പൈപ്പിലൂടെ!

ഉടൻ തന്നെ ഉടമ ബേക്കൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. പൊലീസ് സംഘം ജ്വല്ലറിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തിയപ്പോഴാണ് പ്രതി തിരുവനന്തപുരം സ്വദേശിയായ സ്ഥിരം ക്രിമിനൽ മനുവാണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾക്കായി സംസ്ഥാനവ്യാപകമായി തെരഞ്ഞെടുപ്പ് രീതിയിലുള്ള ഊർജ്ജിതമായ തെരച്ചിൽ നടത്തുന്നതിനിടയിലാണ് പ്രതി ഗോവയിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് ഗോവയിലെ സുഖവാസ കേന്ദ്ര വളപ്പിൽ വെച്ച് ബേക്കൽ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ മുൻപും വിവിധ സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ പൊലീസുകാരനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

Kasargode theft
മാസം 20 ലക്ഷം വിറ്റുവരവ്! കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം തീർത്ത് കാസർകോട് സ്വദേശി സച്ചിൻ പൈ
Summary

The Bekal police led by SHO Shivam IPS tracked down and arrested 36-year-old Manu, a notorious habitual fraudster from Thiruvananthapuram, at a resort in Goa for posing as a Bekal police officer and cheating a jewellery owner in Uduma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com