'വെറും കൈയോടെയല്ല, പുത്തൻ കാറിലാണ് മടക്കം'; 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച പ്രധാനാധ്യാപകന് 13 ലക്ഷത്തിന്റെ ബ്രെസ്സ ഇവി സമ്മാനിച്ച് നാട്ടുകാർ

ചെമ്മനാട് വെസ്റ്റ് യുപി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയ പിടി ബെന്നിക്ക് നാടിന്റെ സ്നേഹാദരം; വേറിട്ട യാത്രയയപ്പുമായി പിടിഎയും പൗരാവലിയും
PT Benny New Car
PT Benny New CarSpecial Arrangement
Updated on
2 min read

കാസർകോട്: വർഷങ്ങളോളം ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അടിയുറച്ചു പ്രവർത്തിച്ച്, വിദ്യാലയത്തെ മികവിന്റെ ഉച്ചിയിലെത്തിച്ച പ്രിയപ്പെട്ട അധ്യാപകൻ സർവീസിൽ നിന്നു വിരമിക്കുമ്പോൾ നാട്ടുകാർ യാത്രയാക്കിയത് സമാനതകളില്ലാത്ത സ്നേഹോപഹാരം നൽകിയാണ്. കാസർകോട് ചെമ്മനാട് ഉള്ള ചെമ്മനാട് വെസ്റ്റ് സർക്കാർ യു.പി. സ്കൂളിലെ പ്രധാനാധ്യാപകൻ പി.ടി. ബെന്നിക്കാണ് അധ്യാപക രക്ഷാകർതൃ സമിതിയും പൗരാവലിയും ചേർന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന പുത്തൻ ബ്രെസ്സ ഇ.വി. (Bressa EV) കാർ സമ്മാനിച്ചത്.

PT Benny New Car
മംഗലാപുരം വിമാനദുരന്തത്തിന് 16 ആണ്ട്; അർഹമായ നഷ്ടപരിഹാരത്തിനായി ഇരകളുടെ കുടുംബങ്ങൾ ഇന്നും നിയമക്കുരുക്കിൽ

സ്കൂളിനെയും വിദ്യാർത്ഥികളെയും ഉന്നതമായ പഠനമികവിലേക്ക് ഉയർത്തിയതിനുള്ള സ്നേഹാദരമായാണ് കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് ഈ വേറിട്ട യാത്രയയപ്പ് ഒരുക്കിയത്. ഏപ്രിൽ 18ന് സ്കൂളിന്റെ വാർഷികാഘോഷ ചടങ്ങിൽ വെച്ച് തന്നെ ആഘോഷസമിതി ഈ അപൂർവ്വ സമ്മാനം പ്രഖ്യാപിച്ചിരുന്നു. രക്ഷിതാക്കളും നാട്ടുകാരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനെ പുതിയ കാറിലിരുത്തി യാത്രയാക്കിയപ്പോൾ അത് നാടിന്റെ ചരിത്രത്തിലെ വികാരനിർഭരമായ നിമിഷമായി മാറി. സമ്മാനമായി കിട്ടിയ കാർ ബെന്നി സ്വയം ഓടിച്ചാണ് കാസർകോട് ഉളിയത്തടുക്കയിലെ തന്റെ വീട്ടിലേക്ക് പോയത്.

PT Benny New Car
ചരിത്രത്തിന്റെ പാതകളിലൂടെ പെഡൽ ചവിട്ടി കളക്ടറും സംഘവും; 'കാസർഗോഡ് ഫോർട്ട് റൈഡ് 2026' പൈതൃക യാത്ര ശ്രദ്ധേയമായി

പിടിഎ പ്രസിഡന്റ് അമീർ ബി പാലോത്ത്, വൈസ് പ്രസിഡന്റ് സിഎം സഫറുള്ള, സംഘാടകസമിതി ട്രഷറർ എംക. മഹ്റൂഫ്, എസ്എംസി. നാസർ കുരിക്കൾ, ഫിനാൻസ് കൺവീനർ സിഎ. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ വിരമിച്ച പ്രധാനാധ്യാപകന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും അവിടെ പ്രത്യേക സ്നേഹവിരുന്ന് ഒരുക്കുകയും ചെയ്തു. സ്ഥലം പരിമിതികളും കെട്ടിട സൗകര്യങ്ങളുടെ കുറവും കൊണ്ട് പഠനം വലിയ പ്രതിസന്ധിയിലായിരുന്ന ഒരു സർക്കാർ സ്കൂളിനെയാണ് ഏഴ് വർഷത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ അധ്യാപകൻ നാട്ടുകാരെയും രക്ഷിതാക്കളെയും ചേർത്തുപിടിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള വിദ്യാലയമാക്കി മാറ്റിയത്. വിവിധ പരീക്ഷകളിലും കലാ-കായിക മത്സരങ്ങളിലും സ്കൂളിനെ നിരവധി നേട്ടങ്ങളിലേക്ക് നയിച്ച അദ്ദേഹം പലപ്പോഴും സ്വന്തം പണം പോലും വിദ്യാലയത്തിന്റെ വികസനത്തിനായി മാറ്റിവെച്ചു. ഇദ്ദേഹത്തിന്റെ കഠിനാധ്വാനം മൂലം 274 പുതിയ വിദ്യാർത്ഥികൾ സ്കൂളിൽ ചേരുകയും ആകെ കുട്ടികളുടെ എണ്ണം 856 ആയി വർദ്ധിക്കുകയും ചെയ്തു. സ്കൂളിന്റെ 127-ാം വാർഷിക വേളയിൽ ഇത് ചരിത്രപരമായ നേട്ടമാണ്.

PT Benny New Car
അയൽവാസിയുടെ പറമ്പിലേക്ക് ഫുട്ബോൾ വീണതിനെച്ചൊല്ലി തർക്കം; വൃദ്ധന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും

തന്റെ 33 വർഷത്തെ ദീർഘമായ അധ്യാപന ജീവിതത്തിൽ എസ്ഇആർടി (SCERT) അധ്യാപക പരിശീലകൻ, എൻസിഇആർടി (NCERT) മാസ്റ്റർ ട്രെയിനർ, വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ക്ലബ് കൺവീനർ, പി.ഇ.സി. സെക്രട്ടറി ഇംപ്ലിമെന്റിങ് ഓഫീസർ തുടങ്ങിയ നിർണ്ണായക പദവികളിലും പി.ടി. ബെന്നി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് റോട്ടറി ക്ലബ്ബിന്റെ നാഷണൽ ബിൽഡർ അവാർഡ്, ലയൺസ് അവാർഡ്, എജ്യുക്കേഷൻ എംപ്ലോയീസ് സദ്ഭാവന അധ്യാപക അവാർഡ്, നിഷാങ്ക് ഭാരത് ഗ്രീൻ ക്രോണിക്കിൾസ് അവാർഡ് തുടങ്ങി നിരവധി പ്രമുഖ അംഗീകാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പൊതുമുതലുകൾ സംരക്ഷിക്കുന്നതിനും വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊലീസും തദ്ദേശ സ്ഥാപനങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് മാതൃകാപരമായ വികസനമാണ് ഈ അധ്യാപകൻ സ്കൂളിൽ നടപ്പാക്കിയത്. ഒരു സർക്കാർ വിദ്യാലയത്തെ ജനകീയ പങ്കാളിത്തത്തോടെ എങ്ങനെ മാറ്റിയെടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ വിജയഗാഥ മാറുന്നു.

PT Benny New Car
''ഞാനുമൊരു കോക്രോച്ച്' വെറുമൊരു വാചകം അല്ല, നിശബ്ദരാകാന്‍ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണ്'
Summary

In a heartwarming gesture, the PTA and residents of Chembukkavu-Chemmanad in Kasaragod gifted a brand new Bressa EV car worth INR 13 lakh to the retiring Headmaster PT Benny of Chemmanad West Government UP School

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com