ട്രെയിനിൽ നിന്ന് ഐപാഡും മൊബൈലും കവർന്ന സംഭവം; മധ്യപ്രദേശ് സ്വദേശി 24 മണിക്കൂറിനകം പിടിയിൽ

മംഗള ലക്ഷദ്വീപ് എക്സ്പ്രസിലെ ജനറൽ കോച്ചിൽ നിന്ന് 89,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു
Barendra Rathore
Barendra Rathore
Updated on
1 min read

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ ഐപാഡും മൊബൈൽ ഫോണും കവർന്ന കേസിൽ മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി കാസർകോട് റെയിൽവേ പൊലീസ്. മധ്യപ്രദേശ് സ്വദേശി ബരേന്ദ്ര റാത്തോർ (37) ആണ് അറസ്റ്റിലായത്.മലപ്പുറം ഇരുമ്പുഴി വടക്കുമുറി സ്വദേശി പി. ഷനൂപ് റഹ്മാന്റെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. 89,000 രൂപയോളം വിലമതിക്കുന്ന ഐപാഡ്, മൊബൈൽ ഫോൺ, പവർ ബാങ്ക് എന്നിവയാണ് പ്രതി കവർന്നത്.

Barendra Rathore
കോഴിക്കോട്ടെ ഏക പാഴ്സി കുടുംബത്തിൽ ഓണക്കാലത്ത് 'ജഷൻ' പ്രാർത്ഥന; മുംബൈയിൽ നിന്ന് പുരോഹിതരെത്തി

കഴിഞ്ഞദിവസം പുലർച്ചെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ട്രെയിനിന്റെ പിന്നിലെ ജനറൽ കോച്ചിലെ യാത്രക്കാരനായിരുന്നു ഷനൂപ്. ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തന്റെ പക്കലുണ്ടായിരുന്ന സാധനങ്ങൾ മോഷണം പോയ വിവരം ഇയാൾ അറിയുന്നത്. തുടർന്ന് ഉടൻ തന്നെ കാസർകോട് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ്, തിരുവോണ ദിവസം കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്.

Barendra Rathore
ഒന്നര മാസത്തിലേറെയായി മൃതദേഹം മോർച്ചറി ഫ്രീസറിൽ; സംസ്കരിക്കാൻ സൗകര്യമൊരുക്കാതെ കണ്ണൂർ കോർപ്പറേഷൻ
Barendra Rathore
യാത്രയ്ക്കിടെ വാഹനം കത്തിയമർന്നു; 13 പേർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ; ഒഴിവായത് വൻ ദുരന്തം|VIDEO
Barendra Rathore
വെറുതെ കളിച്ച് പോകാനല്ല, നയിക്കാൻ തന്നെ; അയ്യന്തോളിന്റെ പുലിപ്പടയെ നയിക്കാൻ 10 വയസ്സുകാരി ആരാധ്യ
Summary

Within 24 hours of the crime, the Kasaragod Railway Police arrested a 37-year-old Madhya Pradesh native, Barendra Rathore, for allegedly stealing electronic gadgets from a train passenger.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com