ആർടിഒ ഓഫീസിലെ 'പണം കായ്ക്കും' ചെടിചട്ടികൾ!

ഗൂഗിൾ പേ വഞ്ചനയ്ക്ക് പിന്നാലെ കൈക്കൂലി ഒളിപ്പിക്കാൻ പുതിയ മാർഗ്ഗവുമായി ഉദ്യോഗസ്ഥർ
Kasargod Bribe
Kasargod Bribe
Edited By:
Updated on
1 min read

കാസർകോട്: കാസർകോട് ആർടിഒ ഓഫീസിന് മുന്നിലെ വരാന്തയിൽ സ്ഥാപിച്ച ചെടിച്ചട്ടികളിൽ നിന്നും വീണ്ടും നോട്ട് കെട്ടുകൾ വിജിലൻസ് പിടിച്ചെടുത്തു. ഇത് ഒരു പ്രകൃതി പ്രതിഭാസമോ തമാശയോ അല്ല, മറിച്ച് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ അഴിമതിയുടെ നേർസാക്ഷ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുമുമ്പും കാസർകോട് ആർടിഒ ഓഫീസിലെ ചെടികൾ ഇത്തരത്തിൽ പണം കായ്ക്കുന്നതായി വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഓഫീസിനകത്ത് ഗാന്ധിചിത്രത്തിന് താഴെ 'പണം ചോദിക്കുന്നതും വാങ്ങുന്നതും കുറ്റകരം' എന്ന് ഔദ്യോഗികമായി എഴുതിവെച്ചിട്ടുണ്ടെങ്കിലും, കാര്യസാധ്യത്തിനായി പണവുമായി വരുന്നവരും ഉദ്യോഗസ്ഥരും അതൊന്നും കാര്യമാക്കുന്നില്ലെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഓഫീസിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഏതാണ്ട് പതിനേഴായിരത്തി ഒരുന്നൂറ്റി അമ്പത് (17,150) രൂപയാണ് വിജിലൻസ് സംഘം ഇത്തവണ അനധികൃതമായി കണ്ടെത്തിയത്.

Kasargod Bribe
'വെറും കൈയോടെയല്ല, പുത്തൻ കാറിലാണ് മടക്കം'; 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച പ്രധാനാധ്യാപകന് 13 ലക്ഷത്തിന്റെ ബ്രെസ്സ ഇവി സമ്മാനിച്ച് നാട്ടുകാർ

ജില്ലയിലെ വിവിധ ആർടിഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് വരാന്തയിലെ ചെടിച്ചട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കൈക്കൂലിപ്പണം കണ്ടെടുത്തത്. വിജിലൻസ് ഡിവ.എസ്പി പി. ഉണ്ണികൃഷ്ണനും സംഘവും നടത്തിയ ഈ മിന്നൽ പരിശോധനയിൽ ഓഫീസുകളുടെ പ്രവർത്തനത്തിൽ വ്യാപകമായ മറ്റ് ക്രമക്കേടുകളും കണ്ടെത്തുകയുണ്ടായി. മുൻപ് ഗൂഗിൾ പേ വഴിയും സ്വന്തം ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും നേരിട്ട് കൈക്കൂലിപ്പണം വാങ്ങിയിരുന്നവർ, ഡിജിറ്റൽ തെളിവുകൾ അവശേഷിക്കാതിരിക്കാൻ കണ്ടെത്തിയ പുതിയ സുരക്ഷിത മാർഗ്ഗമായാണ് ചെടിച്ചട്ടികളെ ഇപ്പോൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം 'ഓപ്പറേഷൻ വീൽസ്' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയിരുന്നു.

Kasargod Bribe
അയൽവാസിയുടെ പറമ്പിലേക്ക് ഫുട്ബോൾ വീണതിനെച്ചൊല്ലി തർക്കം; വൃദ്ധന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും

ആർടിഒ ഓഫീസുകളിൽ എപ്പോൾ പരിശോധന നടത്തിയാലും വലിയ രീതിയിലുള്ള ക്രമക്കേടുകളും അനധികൃത പണവും കണ്ടെത്താനാകുന്നുണ്ടെന്നതിന് കാസർകോട് ഓഫീസിലെ ഈ വരാന്തയും ചെടിച്ചട്ടികളും സാക്ഷിയാണ്. ജില്ലയിലെ ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപകമായി അഴിമതിയും നിയമലംഘനങ്ങളും നടക്കുന്നതായും, പൊതുജനങ്ങളുടെ നേരിട്ടുള്ള അപേക്ഷകളും പരാതികളും പരിഗണിക്കാതെ ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകൾ മാത്രം വേഗത്തിൽ തീർപ്പാക്കുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യാഴാഴ്ച ഒരേസമയം പരിശോധനകൾ സംഘടിപ്പിച്ചത്. ദിവസവും ഉച്ചയ്ക്ക് ശേഷം ഈ ഓഫീസുകളിൽ ഏജന്റുമാരുടെ സജീവ സാന്നിധ്യം ഉണ്ടാകുന്നത് വലിയ സംശയങ്ങൾക്ക് കാരണമായിരുന്നു. ഇതേ തുടർന്ന് ഈ മേഖല പൂർണ്ണമായും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.

Summary

Kasaragod RTO Office Vigilance Raid Bribe Money Recovered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com