ദശാബ്ദങ്ങളുടെ സേവനത്തിന് വിരാമം: കാസർകോടും തലശ്ശേരിയിലും റെയിൽവേ പാഴ്‌സൽ ഓഫീസുകൾ അടച്ചുപൂട്ടുന്നു

തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം; ജുലൈ 25 മുതൽ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കും
Kasaragod parcel office
Flash protest at the Kasaragod parcel office on Thursday
Edited By:
Updated on
2 min read

കാസർകോട്: ദശാബ്ദങ്ങളായി പൊതുജനങ്ങൾക്ക് ആശ്വാസമായി പ്രവർത്തിച്ചിരുന്ന കാസർകോട്, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ പാഴ്‌സൽ ഓഫീസുകൾ റെയിൽവേ പൂർണ്ണമായി അടച്ചുപൂട്ടുന്നു. ജൂലൈ 25 ശനിയാഴ്ച മുതൽ ഇരു സ്റ്റേഷനുകളിലേക്കുമുള്ള പാഴ്‌സലുകൾ സ്വീകരിക്കുന്നതും അയക്കുന്നതും നിർത്തിവെക്കുമെന്ന് ദക്ഷിണ റെയിൽവേ ഉത്തരവിറക്കി. തീരുമാനം പുറത്തുവന്നതോടെ കാസർകോട്ടെയും തലശ്ശേരിയിലെയും യാത്രക്കാരും വ്യാപാരികളും കടുത്ത രോഷത്തിലാണ്. കാസർകോട് പാഴ്‌സൽ ഓഫീസിന് മുന്നിൽ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം നടന്നു.

Kasaragod parcel office
ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

കാസർകോട് ജില്ലയിലെ ഏക റെയിൽവേ പാഴ്‌സൽ ഓഫീസാണ് അടച്ചുപൂട്ടുന്നത്. ജില്ലയിലേക്ക് ആവശ്യമായ പൽഉൽപ്പന്നങ്ങളുടെ (നെയ്യ്, വെണ്ണ, തൈര്) 80 ശതമാനവും തിരുപ്പൂരിലെ ഉത്തുക്കുളിയിൽ നിന്നും, വസ്ത്രങ്ങൾ തിരുപ്പൂരിൽ നിന്നും, മരുന്നുകൾ പാലക്കാട്ടുനിന്നും, അലങ്കാര മത്സ്യങ്ങൾ ചെന്നൈയിൽ നിന്നും എത്തിച്ചിരുന്നത് ഈ പാഴ്‌സൽ സർവീസ് വഴിയായിരുന്നു. കൂടാതെ ബെംഗളൂരുവിലും ചെന്നൈയിലും പഠിക്കുന്ന വിദ്യാർഥികൾക്കും ഐ.ടി ജീവനക്കാർക്കും ഇരുചക്ര വാഹനങ്ങൾ അയക്കാനുള്ള പ്രധാന ആശ്രയവുമായിരുന്നു ഈ ഓഫീസ്. സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ സൗകര്യങ്ങൾ കൂടുമെന്നാണ് കരുതിയതെന്നും എന്നാൽ അടിസ്ഥാനപരമായ ഒരു സൗകര്യം തന്നെ ഇല്ലാതാക്കുമെന്ന് കരുതിയില്ലെന്നും കാസർകോട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ ചെർക്കളം പറഞ്ഞു.

വരുമാനക്കുറവാണ് അടച്ചുപൂട്ടലിന് കാരണമെന്ന റെയിൽവേയുടെ വാദം ജീവനക്കാർ പൂർണ്ണമായും തള്ളി. കഴിഞ്ഞ മാസവും 1.5 ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നു. അഞ്ച് മാസം മുൻപ് പ്ലാറ്റ്‌ഫോം 1-നെയും 2-നെയും ബന്ധിപ്പിച്ചിരുന്ന ട്രോളി പാത്ത് റെയിൽവേ അടച്ചുപൂട്ടിയതാണ് തിരിച്ചടിയായത്. ഇതോടെ മംഗളൂരു, കൊങ്കൺ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളിലേക്ക് പാഴ്‌സലുകൾ കയറ്റാനോ ഇറക്കാനോ കഴിയാതെയായി. ഈ ആസൂത്രിത നീക്കമാണ് വരുമാനം പകുതിയായി കുറച്ചതെന്ന് ജീവനക്കാരനായ അസ്കർ വ്യക്തമാക്കി.

Kasaragod parcel office
കഴുതപ്പാലിൽ നിന്ന് സോപ്പുകൾ; വ്യത്യസ്ത സംരംഭവുമായി ഇരുപത്തിരണ്ടുകാരൻ

ഓഫീസുകൾ അടയ്ക്കുന്നതോടെ തലശ്ശേരിയിലുള്ളവർ കണ്ണൂർ സ്റ്റേഷനെയും കാസർകോട്ടുകാർ മംഗളൂരുവിലെ സ്റ്റേഷനുകളെയും ആശ്രയിക്കേണ്ട ഗതികേടിലാകും.തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി എംഎൽഎ കാരായി രാജനും കാസർകോട് എംഎൽഎ മാഹിൻ ഹാജിയും പാലക്കാട്, ചെന്നൈ റെയിൽവേ അധികൃതർക്ക് കത്തയച്ചു. വിഷയത്തിൽ എം.പിമാർ ഇടപെടണമെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രശാന്ത് കുമാർ ആവശ്യപ്പെട്ടു.

Kasaragod parcel office
നാലാണ്ട് പിന്നിട്ടിട്ടും പുതിയ പാലമില്ല; ധേരംപള്ള നിവാസികൾക്ക് താൽക്കാലിക പാലം മഴക്കാലത്ത് ഭീതിയുടെ പാത
Kasaragod parcel office
മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാം: ഹൈക്കോടതി
Kasaragod parcel office
പെരുമഴയില്‍ ഒറ്റയ്ക്ക് നെഞ്ചുംവിരിച്ച് നിന്ന് പൊലീസ് വാന്‍ തടഞ്ഞിട്ടു; മുംബൈ സമരത്തിലെ ചുണക്കുട്ടിയായ റിയ അഹിര്‍ ആരാണ്?
Summary

In a major blow to daily commuters, traders, and students, the Southern Railway has announced the permanent closure of parcel traffic (both inward and outbound) at Kasaragod and Thalassery railway stations with effect from July 25.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com