'വന്ദേമാതരത്തെ എതിർക്കുന്നത് അടുത്ത വിഭജനത്തിനുള്ള വിത്തുപാകൽ': പി കെ കൃഷ്ണദാസ്

കോൺഗ്രസ് മുസ്ലിം ലീഗിന് പൂർണ്ണമായും കീഴടങ്ങി; പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ഇരുമുന്നണികളുടെയും നിലപാട് കപടമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം
PK Krishnadas
PK Krishnadas
Edited By:
Updated on
1 min read

കാസർകോട്: വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡി സതീശൻ സർക്കാരിന്റെ നിലപാട് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും അടുത്ത വിഭജനത്തിന് വിത്തുപാകലാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി ജില്ലാ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭാരതത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റ് പാർട്ടികളും വന്ദേമാതരത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കുന്നത് മനസ്സിലാക്കാം. എന്നാൽ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വലിയ പാരമ്പര്യമുള്ള കോൺഗ്രസ് മുസ്ലിം ലീഗിന് പൂർണ്ണമായും കീഴടങ്ങിയതാണ് ഏറെ അപകടകരമെന്ന് അദ്ദേഹം ആരോപിച്ചു.

PK Krishnadas
മൊബൈൽ ഗെയിം വിലക്കി; 'ഞാൻ കാശിക്ക് പോകുന്നു'; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർഥി നാടുവിട്ടു

വിദ്യാർഥികളുടെ അവകാശങ്ങളെയും സമരങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യ മുന്നണിയുടെ അവകാശവാദം കപടമാണ്. ഝാർഖണ്ഡ് സമരത്തോടും സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തോടും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും നിലപാടിൽ നിന്നും ഇത് വ്യക്തമാണ്. കേരളത്തിൽ വിവിധ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരങ്ങളിൽ അവരുമായി ചർച്ച നടത്താൻ പോലും കേരള മുഖ്യമന്ത്രി തയ്യാറായില്ല. നിരവധി ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പിഎസ്‌സി സംബന്ധിച്ച അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ നിന്നും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങളിൽ ഇരുമുന്നണികളും ഒന്നാണെന്ന് തെളിഞ്ഞതായും പികെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

PK Krishnadas
ചൂരൽമലയിൽ തേയിലത്തോട്ടങ്ങൾക്ക് വിട; ഇനി കാപ്പിയുടെ കാലം; വയനാട് ദുരന്തത്തിന് പിന്നാലെ മാറ്റത്തിനൊരുങ്ങി തോട്ടം മേഖല

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ നിയമസഭാ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ചർച്ചയായതെന്നും കൃഷ്ണദാസ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി, ജില്ലാ ജനറൽ സെക്രട്ടറി പിആർ സുനിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി രമേശ് എന്നിവരും പങ്കെടുത്തു.

PK Krishnadas
'കാദംബരി' വീടിന്റെ വെളിച്ചമായിരുന്ന രണ്ടുപേർ; പെങ്ങളുടെ സ്വപ്നങ്ങൾക്കായി കാവൽനിന്ന ജ്യേഷ്ഠൻ; നീറ്റ് കവർന്നെടുത്ത സ്നേഹബന്ധം
PK Krishnadas
ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാ നിഷേധം; പനി ബാധിച്ച കുട്ടിയെ ചികിത്സിക്കാതെ തിരിച്ചയച്ചു
PK Krishnadas
പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി; ദൃശ്യങ്ങൾ എംഎൽഎയുടെ ഇൻസ്റ്റഗ്രാമിൽ
Summary

BJP National Executive Member P.K. Krishnadas stated in Kasaragod that Chief Minister V.D. Satheesan's stance against singing Vande Mataram in its entirety poses a threat to national unity and sows the seeds for another partition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Satheesan Cabinet briefing
Chief Minister VD Satheesan
Chief Minister VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com