'കാഫിർ' സ്‌ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്‌കറിന് സ്വീകരണമൊരുക്കി ഡിവൈഎഫ്ഐ

18 ദിവസത്തെ റിമാൻഡിന് ശേഷമാണ് പുറത്തിറങ്ങിയത്; കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമെന്ന് ഡി.വൈ.എഫ്.ഐ,
Jithin
Jithinfile
Updated on
1 min read

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദമായി മാറിയ 'കാഫിർ' സ്‌ക്രീൻഷോട്ട് നിർമ്മാണക്കേസിൽ ജാമ്യം ലഭിച്ച പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്‌കറിന് ജയിൽ കവാടത്തിൽ സ്വീകരണമൊരുക്കി പാർട്ടിക്കാർ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജിതിനെ സ്വീകരിക്കാൻ സിപിഎം ഡിവൈഎഫ്ഐ പ്രമുഖ നേതാക്കളുടെ വലിയൊരു സംഘം തന്നെ എത്തിയിരുന്നു. സിപിഎം വടകര ഏരിയ സെക്രട്ടറി കെ. ഗോപാലൻ മാസ്റ്റർ, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ജിതിനെ മാലയിട്ട് സ്വീകരിച്ചത്. തുടർന്ന് ജിതിനെയും കൂട്ടി അണികൾ റോഡിലൂടെ പ്രകടനമായി നീങ്ങി.

Jithin
'എല്ലാം കാണുന്നുണ്ട്, എഐ കാമറകള്‍ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്'; ഒരുമിച്ച് ചലാന്‍ വരുമെന്ന് എംവിഡി

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ജിതിന് പതിനെട്ടാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നിർബന്ധമായും ഹാജരാകണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ.

Jithin
'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐ അവകാശപ്പെടുന്നത്. വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് നിർമ്മാണത്തിൽ ജിതിന് യാതൊരുവിധ പങ്കുമില്ലെന്നും പാർട്ടി വിരുദ്ധർ കെട്ടിച്ചമച്ച കേസാണിതെന്നും അവർ വാദിക്കുന്നു.

എന്നാൽ ഡിവൈഎഫ്ഐയുടെ വാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ. ജിതിൻ ഭാസ്കർ തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ചതെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂൺ 16-നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Jithin
ബുധനാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത
Jithin
ഡിവോഴ്‌സിന് ശേഷം 'താലി' ഭര്‍ത്താവിന് തിരികെ നല്‍കണോ? ആര്‍ക്കാണ് അവകാശം-നിയമം അറിയാം
Jithin
കേരളത്തിൽ 'മിഷൻ 2029' പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും
Summary

CPM and DYFI leaders accorded a grand welcome to Jithin Bhaskar, a local party leader and accused in the controversial 'Kafir' screenshot case, following his release on bail after 18 days of remand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com