യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

അക്രമി സംഘത്തിലെ ഒരാളെ പിടികൂടി പൊലീസിന് കൈമാറി നാട്ടുകാർ
police
police, arrestപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് നേരെ മാരകായുധങ്ങളുമായി ആക്രമണം. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു അക്രമ സംഭവം നടന്നത്.രണ്ട് ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘം വാളും വാക്കത്തിയും ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.

police
ലാഭമെടുപ്പ് വില്ലനായി, കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 1,11,000ന് മുകളില്‍ തന്നെ

ആക്രമണത്തിൽ പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

police
1,000 കോടിയുടെ പൊന്നാനി ഷിപ്പ്‌യാർഡ് പദ്ധതിയിൽ രാഷ്ട്രീയ പോര്; മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകരുമെന്ന് എംഎൽഎ; അട്ടിമറി നീക്കമെന്ന് സിപിഎം

ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട് അക്രമി സംഘവും ആക്രമണത്തിനിരയായ യുവാക്കളും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് വഴിമാറിയതെന്ന് കുറ്റ്യാടി പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.ശ്രീജിത്ത് എന്നയാളാണ് പിടിയിലായതെന്നും ഇയാളെ നിലവിൽ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള അക്രമികളെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് കൂട്ടിച്ചേർത്തു.

police
കൊല്ലങ്കോട്ട് വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെ ലക്ഷ്യം തെറ്റി വീണു; ഒഴിവായത് വൻ ദുരന്തം - വിഡിയോ
police
പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; 3 പേർ പിടിയിൽ
police
ഇനി വടക്കന്‍ കേരളത്തില്‍ ട്രെയിനുകള്‍ കുതിക്കും; വരുന്നു 150 കിലോമീറ്റര്‍ സുരക്ഷാ വേലി
Summary

Three youths were injured after being hacked by a ten-member gang at Nittur in Kuttiadi, Kozhikode, following a personal dispute over a relationship. Locals managed to catch one of the attackers, Sreejith, and handed him over to the Kuttiadi police, who have initiated a detailed investigation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com