ഇനി വടക്കന്‍ കേരളത്തില്‍ ട്രെയിനുകള്‍ കുതിക്കും; വരുന്നു 150 കിലോമീറ്റര്‍ സുരക്ഷാ വേലി

ട്രെയിന്‍ യാത്ര കൂടുതല്‍ വേഗതയേറിയതും സുരക്ഷിതവുമാക്കാന്‍ കേരളത്തില്‍ ട്രാക്കിന് ഇരുവശത്തും സുരക്ഷാ വേലി നിര്‍മ്മിക്കാന്‍ ദക്ഷിണ റെയില്‍വേ പദ്ധതിയിടുന്നു
150-km safety fencing to pave way for faster train journeys in North Kerala
വന്ദേഭാരത് ട്രെയിൻfile
Edited By:
Updated on
1 min read

കൊല്ലം: ട്രെയിന്‍ യാത്ര കൂടുതല്‍ വേഗതയേറിയതും സുരക്ഷിതവുമാക്കാന്‍ കേരളത്തില്‍ ട്രാക്കിന് ഇരുവശത്തും സുരക്ഷാ വേലി നിര്‍മ്മിക്കാന്‍ ദക്ഷിണ റെയില്‍വേ പദ്ധതിയിടുന്നു. വടക്കന്‍ കേരളത്തിലെ രണ്ടു സ്‌ട്രെച്ചുകളിലായി 150 കിലോമീറ്റര്‍ ദൂരം സുരക്ഷാ വേലി നിര്‍മ്മിക്കാനാണ് പദ്ധതി. ഇതോടെ വടക്കന്‍ കേരളത്തിലൂടെയുള്ള ട്രെയിന്‍ യാത്രകള്‍ കൂടുതല്‍ വേഗതയേറിയതും സുരക്ഷിതവുമാകും.

പയ്യന്നൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പഴയങ്ങാടി- ബേക്കല്‍ ഫോര്‍ട്ട്, കൊയിലാണ്ടി- തലശേരി സെക്ഷനുകളില്‍ ട്രാക്കിന് ഇരുവശത്തും സുരക്ഷാ വേലി നിര്‍മ്മിക്കാനാണ് പദ്ധതി. ട്രാക്കുകളും സമീപ പ്രദേശങ്ങളും തമ്മില്‍ തിരിച്ച് തടസ്സം സൃഷ്ടിച്ച് കൊണ്ട് ട്രെയിന്‍ സര്‍വീസുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 130 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്തുന്നതിനെ കുറിച്ച് ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ ടെന്‍ഡറില്‍ പരാമര്‍ശിക്കുന്ന കൊയിലാണ്ടി- തലശേരി സെക്ഷനില്‍ സുരക്ഷാ വേലി വരുന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കും.

ട്രെയിനിന്റെ വേഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം പഴയങ്ങാടി- ബേക്കല്‍ ഫോര്‍ട്ട് സെക്ഷനിലാണ് പണി തുടങ്ങുക. ഈ സെക്ഷനില്‍ 70 കിലോമീറ്റര്‍ സുരക്ഷാ വേലിയും 7.4 കിലോമീറ്റര്‍ സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കാനാണ് ദക്ഷിണ റെയില്‍വേ പദ്ധതിയിടുന്നത്. 45.63 കോടിയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. 12 മാസത്തിനകം പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയില്‍വേ.

രണ്ടാമത്തെ പദ്ധതിയായ കൊയിലാണ്ടി- തലശേരി സെക്ഷനില്‍ 80 കിലോമീറ്റര്‍ സുരക്ഷാ വേലിയും 0.7 കിലോമീറ്റര്‍ സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കാനാണ് ആലോചന. 42.01 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 12 മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയില്‍വേ. വേലി നിര്‍മ്മാണത്തിനായി ഡബ്ല്യൂ ബീം സ്റ്റീല്‍ ബാരിയറുകളും സംരക്ഷണ ഭിത്തിക്കായി പ്രീ സ്‌ട്രെസ്ഡ് പ്രീകാസ്റ്റ് പാനലുകളും പ്രീകാസ്റ്റ് കോളങ്ങളുമാണ് ഉപയോഗിക്കുന്നത്. ട്രാക്കിലേക്ക് ആളുകളോ മൃഗങ്ങളോ പ്രവേശിക്കുന്നത് തടയാന്‍ ഇത്തരം വേലികള്‍ വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.

150-km safety fencing to pave way for faster train journeys in North Kerala
കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ
150-km safety fencing to pave way for faster train journeys in North Kerala
കേരളം: പേരുമാറ്റ ബില്‍ ഇന്ന് പാര്‍ലമെന്റില്‍
Summary

150-km safety fencing to pave way for faster train journeys in North Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com