

പാലക്കാട്: നാഗലശ്ശേരിയില്‍ കൃഷിക്കും ജീവനും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഗ്രാമപഞ്ചായത്തിന്റേയും വനം വകുപ്പിന്റേയും മേല്‍നോട്ടത്തിലായിരുന്നു നടപടി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നാലു ഘട്ടങ്ങളിലായി 70 ഓളം പന്നികളെയാണ് വെടിവെച്ച് കൊന്നത്.
നാഗലശ്ശേരി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്. നെല്‍കൃഷി ഉള്‍പ്പെടെയുളള കൃഷികള്‍ വലിയ തോതിലാണ് പന്നികള്‍ നശിപ്പിക്കുന്നത്. കര്‍ഷകരുടെ നിരന്തര പരാതിയും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലാണ് പന്നികളെ വെടിവെച്ച് കൊല്ലാനാവശ്യമായ നടപടി സ്വീകരിച്ചത്.
ഫോറസ്റ്റ് എംപാനല്‍ ഷൂട്ടര്‍ പെരിന്തല്‍മണ്ണ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലാണ് ഷൂട്ടര്‍മാര്‍ പന്നികളെ വെടിവെച്ചു കൊന്നത്. നാലു ഘട്ടമായാണ് കാട്ടുപന്നി വേട്ട നടത്തിയത്. അവസാനം നടന്ന വേട്ടയില്‍ പിടിച്ച 16 കാട്ടുപന്നികളടക്കം 70 ഓളം പന്നികളെയാണ് ഇതുവരെ കൊന്നത്. പിടികൂടിയ കാട്ടുപന്നികളെ ഫോറസ്റ്റിന്റെ മേല്‍നോട്ടത്തില്‍ സംസ്‌കരിച്ചു. തുടര്‍ന്നും പന്നി ശല്യം ഉണ്ടാകുകയാണെങ്കില്‍ കൃഷി നാശം ഉണ്ടാകുന്ന പന്നികളെ കൊല്ലാനാവശ്യമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates