

പാലക്കാട്: ജില്ലയിൽ സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും പീഢന വിവാദം. ഭർതൃമതിയുമായുള്ള അവിഹതത്തെ തുടർന്ന് എലപ്പുള്ളി ഈസ്റ്റ് 1 ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് കുമാറിനെ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തു. വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് കുടുംബ കോടതിയിൽ പരാതി നൽകി. മുൻ ജില്ല സെകട്ടറി യുടെ വഴിവിട്ട ബന്ധങ്ങൾ വിവാദമായി തുടരുന്നതിനിടെയാണ് എലപ്പുള്ളിയിലും ലോക്കൽ സെകട്ടറിയുടെ അവിഹിതം പുറഞ്ഞായത്.
വർഷങ്ങളായി അവിഹിതം തുടരുന്നതറിഞ്ഞ യുവതിയുടെ ഭർത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. വർഷങ്ങളായി തുടരുന്ന അവിഹിതം മകൻ നേരിൽ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകചെയ്തുവെന്നും ബന്ധുക്കളെത്തിയപ്പോൾ വീട്ടിൽ നിന്നും സതിഷ് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പരാതിയിൽ പറയുനുണ്ട്. തന്നെയും മകനെയും വിഷം നൽകി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
അവിഹിതത്തിന്നെതിരെ പാർട്ടി നേതൃത്വം താക്കിത് നൽകിയെങ്കിലും സതീഷ് കുമാർ പാർട്ടി വിലക്കു ലംഘിക്കുകയായിരുന്നു. തൃശൂർ ജില്ലയിലെ യുവതിയുടെ വീട്ടിലെത്തിയും അവിഹിതം തുടർന്ന സതീഷിനെതിരെ ഗത്യന്തരമില്ലാതെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. സതീഷ് കുമാറിന് പകരം എലപ്പുളി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ സുരേഷിന് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates