കഞ്ചിക്കോട് ഹയർസെക്കൻഡറി സ്കൂളിൽ തെളിവെടുപ്പ് നടത്തി ബാലാവകാശ കമ്മീഷൻ

അധ്യാപകനിൽ നിന്ന് ശാരീരിക-മാനസിക പീഡനങ്ങളുണ്ടായെന്ന് വിദ്യാർഥികൾ. പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോർട്ട് തേടി കമ്മീഷൻ
ബാലാവകാശ കമ്മീഷൻ സിറ്റിംഗ്
ബാലാവകാശ കമ്മീഷൻ സിറ്റിംഗ്
Edited By:
Updated on
1 min read

പാലക്കാട്: കായികാധ്യാപകന്‍ കുട്ടികളെ മര്‍ദ്ദിച്ച പരാതിയുമായി ബന്ധപ്പെട്ട് പാലക്കാട് കഞ്ചിക്കോട് ഗവ. ഹയർസെക്കൻ്ററി സ്‌കൂൾ സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി.

കുട്ടികളോട് കമ്മീഷൻ കാര്യങ്ങൾ അന്വേഷിച്ചു. ആരോപണവിധേയനായ അധ്യാപകനിൽ നിന്ന് ശാരീരികവും മാനസികവുമായ പീഢനങ്ങൾ ഉണ്ടായതായി കുട്ടികൾ പറഞ്ഞു. കുട്ടികളെ മോശമായ ഭാഷ ഉപയോഗിച്ച് വിളിക്കാറുണ്ടെന്നും മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ പരാതിയും കമ്മീഷൻ സ്വീകരിച്ചു.

ബാലാവകാശ കമ്മീഷൻ സിറ്റിംഗ്
ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

സ്‌കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. സ്കൂളിലെ അധ്യാപകർക്ക് കമ്മീഷൻ അംഗങ്ങൾ ബാലാവകാശ നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ജീവനക്കാർക്ക് ഇത് സംബന്ധിച്ച് കൂടുതൽ ക്ലാസുകൾ നൽകേണ്ടതുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ബാലാവകാശ കമ്മീഷൻ സിറ്റിംഗ്
കഴുതപ്പാലിൽ നിന്ന് സോപ്പുകൾ; വ്യത്യസ്ത സംരംഭവുമായി ഇരുപത്തിരണ്ടുകാരൻ

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഭരണഘടന ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസം യഥേഷ്ടം കിട്ടുന്ന രീതിയിലേക്ക് അധ്യാപകര്‍ മാറേണ്ടതുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ അതിനാവശ്യമായ നിര്‍ദ്ദേശം അധ്യാപകര്‍ക്ക് നല്‍കി.

കമ്മീഷന്‍ അംഗങ്ങളായ ബി മോഹന്‍കുമാര്‍, ഡോ. എഫ്. വില്‍സണ്‍, കെ കെ ഷാജു തുടങ്ങിയവരാണ് തെളിവെടുപ്പ് നടത്തിയത്.

Summary

Members of the Kerala State Commission for Protection of Child Rights conducted an on-site inspection and evidence collection at the Government Higher Secondary School in Kanjikode, Palakkad,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com