കൊല്ലങ്കോട് വീണ്ടും വൻ ചന്ദനക്കൊള്ള: വട്ടയാർമടക്കിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി; വനംവകുപ്പ് കേസെടുത്തു

മേഖലയിൽ ചന്ദനമോഷണം പതിവാകുന്നുവെന്ന് പരാതി; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സംഘടനകളും രംഗത്ത്
Sandalwood Theft Kollengode
Sandalwood Theft Kollengode
Edited By:
Updated on: 
1 min read

പാലക്കാട്: തമിഴ്‌നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചിൽ വീണ്ടും വൻ ചന്ദനക്കൊള്ള. റേഞ്ചിന് കീഴിലുള്ള വട്ടയാർമടക്ക് വനമേഖലയിൽനിന്ന് ഒൻപതിലേറെ ചന്ദനമരങ്ങൾ സാമൂഹ്യവിരുദ്ധർ വെട്ടിമുറിച്ച് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് അതിർത്തിമേഖലയിൽ നിന്ന് ഒൻപതിലേറെ ചന്ദനമരങ്ങൾ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്.

ഒറ്റ ദിവസം കൊണ്ടാണ് സംഘം ഇത്രയധികം മരങ്ങൾ മുറിച്ചുമാറ്റിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച തന്നെ വിവരം ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ മോഷ്ടാക്കൾ കൂടുതൽ മരങ്ങൾ വെട്ടിമാറ്റുമായിരുന്നുവെന്നും, സംഭവസ്ഥലത്ത് ബുധനാഴ്ച വിശദമായ പരിശോധന നടത്തുമെന്നും ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നെന്മാറ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കൊല്ലങ്കോട് ഉൾപ്പെടെയുള്ള മേഖലകളിൽ അടുത്തകാലത്തായി ചന്ദനമോഷണങ്ങളും അനധികൃത മരംമുറിയും പതിവാകുന്നുവെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വാമല, തെക്കടി ഭാഗങ്ങളിൽ നിന്ന് മുപ്പതോളം ചന്ദനമരങ്ങൾ നഷ്ടപ്പെട്ടതായും, കഴിഞ്ഞയാഴ്ച കോട്ടമലയിൽ നിന്ന് അഞ്ച് ചന്ദനമരങ്ങളടക്കം ഇരുപത്തഞ്ചോളം മരങ്ങൾ വെട്ടിമാറ്റിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം കേസുകളിലൊന്നും യഥാർത്ഥ പ്രതികളെ പിടികൂടാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല.

Sandalwood Theft Kollengode
തുലാം പത്ത് പിറന്നു; ഉത്തരമലബാറിലെ കാവുകളിൽ ഇനി തെയ്യക്കാലത്തിന്റെ ചിലമ്പൊലി

വട്ടയാർമടക്കിൽ ചന്ദനമരങ്ങൾ മോഷണം പോയ സംഭവത്തിൽ കേവലം ഒരു മഹസർ തയ്യാറാക്കി കോടതിയിൽ റിപ്പോർട്ട് നൽകുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും, കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി-നിയമ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വനസംരക്ഷണത്തിലും പട്രോളിംഗിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ വന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അനക് ട്രസ്റ്റ് വനംവകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിനും നിവേദനം നൽകി.

Sandalwood Theft Kollengode
തൊടുപുഴയിൽനിന്ന് ഇനി ഹൈദരാബാദിലേക്ക് പോകാം: കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജ് ഞായറാഴ്ച മുതൽ

വട്ടയാർമടക്ക് പ്രദേശം തമിഴ്നാട്ടിലെ ആനമല കടുവാസങ്കേതത്തിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്നതിനാൽ മോഷണം പോയ ചന്ദനത്തടികൾ ഇതരസംസ്ഥാനത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.രണ്ട് വർഷം മുൻപും വട്ടയാർമടക്കിൽ മരംമുറിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ നടപടിയുണ്ടായിരുന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ ചന്ദനമോഷണ കേസുകൾ പുനഃപരിശോധിക്കണമെന്നും ബീറ്റ് ബുക്കുകളും പട്രോളിംഗ് രേഖകളും പരിശോധിച്ച് അനാസ്ഥ കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സംഭവത്തിൽ തമിഴ്‌നാട് വനംവകുപ്പുമായി ഏകോപിച്ച് സംയുക്ത പരിശോധന നടത്താനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ.

Summary

The Kollengode Forest Range Office in Palakkad district has registered a case after nine mature sandalwood trees were illicitly felled and smuggled from the Vattayarmadakku area, situated close to the Tamil Nadu inter-state border

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com