തൊടുപുഴയിൽനിന്ന് ഇനി ഹൈദരാബാദിലേക്ക് പോകാം: കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജ് ഞായറാഴ്ച മുതൽ

രാമോജി ഫിലിം സിറ്റിയും ചാർമിനാറും ഉൾപ്പെടെ അഞ്ച് ദിവസത്തെ സന്ദർശനം
KSRTC Budget TOUR
KSRTC Budget TOUR Facebook
Edited By:
Updated on: 
1 min read

തൊടുപുഴ: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അന്തർസംസ്ഥാന യാത്രകളുടെ ഭാഗമായി ഹൈദരാബാദിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു. തൊടുപുഴ ഡിപ്പോയിൽ നിന്നാണ് ഹൈദരാബാദിലേക്കുള്ള ആകർഷകമായ ഈ വിനോദയാത്രാ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ആദ്യ യാത്ര ഒക്ടോബർ 25 ഞായറാഴ്ച തൊടുപുഴയിൽനിന്ന് പുറപ്പെടും. തൊടുപുഴയിൽനിന്ന് ആരംഭിച്ച് അഞ്ച് ദിവസം നീളുന്ന ഈ വിനോദയാത്രയിലൂടെ ചരിത്രവും സംസ്കാരവും വിനോദവും ഇടകലർന്ന ഹൈദരാബാദ് നഗരത്തിലെ പ്രധാന ആകർഷണങ്ങൾ സഞ്ചാരികൾക്ക് അടുത്തറിയാൻ സാധിക്കും.

KSRTC Budget TOUR
'അന്ന് എല്ലാവരും എന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചു; ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം ഉപേക്ഷിക്കില്ല'

ലോകപ്രശസ്തമായ രാമോജി ഫിലിം സിറ്റി, ചരിത്രമുറങ്ങുന്ന ഗോൽക്കൊണ്ട കോട്ട, ഹൈദരാബാദിന്റെ മുഖമുദ്രയായ ചാർമിനാർ എന്നിവയാണ് യാത്രയിലെ പ്രധാന ആകർഷണങ്ങൾ. ഇതിനുപുറമെ, നെഹ്റു സുവോളജിക്കൽ പാർക്ക്, പ്രസിദ്ധമായ ബിർള മന്ദിർ, എൻ.ടി.ആർ ഗാർഡൻ, ഹുസൈൻ സാഗർ തടാകം, അമർജ്യോതി സ്മാരകം തുടങ്ങി ഹൈദരാബാദ് നഗരത്തിന്റെ പൈതൃകവും ഭംഗിയും വിളിച്ചോതുന്ന സുപ്രധാന കേന്ദ്രങ്ങളെല്ലാം യാത്രയുടെ ഭാഗമായി സന്ദർശിക്കും.

KSRTC Budget TOUR
അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള കെറ്റിഡിഎസ് എസി ബസിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് 17,190 രൂപയാണ് പാക്കേജ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് പേർക്ക് പങ്കിടാവുന്ന എസി മുറികളിലെ താമസം, മൂന്ന് ദിവസത്തെ ഭക്ഷണം, മുഴുവൻ ബസ് യാത്രാച്ചെലവുകൾ, സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക സാമ്പത്തിക ഭാരമില്ലാതെ ആസ്വദിക്കാൻ പറ്റിയ മികച്ചൊരു വെക്കേഷൻ യാത്രയായിരിക്കും ഇത്.

KSRTC Budget TOUR
കുട്ടികളുടെ ജീവൻ പണയംവെച്ച് ഡ്രൈവറുടെ അഭ്യാസപ്രകടനം: സ്കൂൾ ബസ് ഓടിച്ചത് ഫോണിൽ സംസാരിച്ച് അമിതവേഗതയിൽ|VIDEO

ആദ്യ ബാച്ചിന് പുറമെ രണ്ടാമത്തെ യാത്ര നവംബർ ഒന്നിന് തൊടുപുഴയിൽനിന്ന് പുറപ്പെടും. യാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സഞ്ചാരികൾക്ക് മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി 83048 89896, 97449 10383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

KSRTC Budget TOUR
മാക്കൂട്ടം ചുരം റോഡ് തകർന്ന് തരിപ്പണമായി: അഞ്ചുമണിക്കൂറോളം ഗതാഗതക്കുരുക്ക്
Summary

As part of expanding its interstate leisure travel footprint, the Thodupuzha depot of the Kerala State Road Transport Corporation (KSRTC) has introduced an all-inclusive five-day budget tourism package to Hyderabad. Commencing on Sunday, October 25

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com