ഒറ്റപ്പാലത്ത് ഫ്ലാറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

17 നില ഫ്ലാറ്റിലെ രണ്ടാം നിലയിൽ ലിഫ്റ്റ് കുടുങ്ങിയത് മുക്കാൽ മണിക്കൂറോളം
Ottapalam Flat Lift Rescue Woman Doctor
Ottapalam Flat Lift Rescue Woman Doctor
Edited By:
Updated on
1 min read

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിലെ ബഹുനില ഫ്ലാറ്റിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഫ്ലാറ്റിലെ രണ്ടാം നിലയിൽ സാങ്കേതിക തകരാറിനെ തുടർന്ന് നിശ്ചലമായ ലിഫ്റ്റിൽ മുക്കാൽ മണിക്കൂറോളമാണ് ഡോക്ടർ ശ്വാസമടക്കിപ്പിടിച്ച് കഴിഞ്ഞത്.17 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നിവാസിയായ വനിതാ ഡോക്ടർ രാവിലെ ജോലിക്ക് പോകാനായി താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടത്. ലിഫ്റ്റ് രണ്ടാം നിലയിലെത്തിയപ്പോൾ യാന്ത്രിക തകരാർ മൂലം പെട്ടെന്ന് നിൽക്കുകയായിരുന്നു.

Ottapalam Flat Lift Rescue Woman Doctor
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; നാല് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ

ലിഫ്റ്റ് നിന്നതോടെ ഉള്ളിൽ കുടുങ്ങിയ ഡോക്ടർ അപായമണി മുഴക്കുകയും വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരും ലിഫ്റ്റ് ഓപ്പറേറ്റർമാരും ചേർന്ന് ലിഫ്റ്റ് തുറക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വാതിലുകൾ അനങ്ങിയില്ല. സമയം വൈകിയതോടെ പരിഭ്രാന്തി പടരുകയും ഫ്ലാറ്റ് അധികൃതർ ഉടൻതന്നെ ഷൊർണൂർ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞയുടൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. പ്രസാദിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി. ലിഫ്റ്റ് രണ്ടാം നിലയിൽ കൃത്യമായ ലെവലിൽ അല്ലാതെ കുടുങ്ങിയതിനാൽ സാധാരണ രീതിയിൽ വാതിൽ തുറക്കാൻ സാധിക്കുമായിരുന്നില്ല. തുടർന്ന് അത്യാധുനിക ഹൈഡ്രോളിക് കട്ടറുകളും സ്പ്രെഡറുകളും ഉപയോഗിച്ച് അതീവ ജാഗ്രതയോടെ ലിഫ്റ്റിന്റെ ഡോറുകൾ അല്പം അകത്തി മാറ്റിയാണ് ഡോക്ടറെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പരിക്കുകളൊന്നുമില്ലാതെ വനിതാ ഡോക്ടറെ പുറത്തെത്തിക്കാൻ സാധിച്ചതോടെയാണ് ഫ്ലാറ്റ് നിവാസികൾക്കും ജീവനക്കാർക്കും ആശ്വാസമായത്.

Ottapalam Flat Lift Rescue Woman Doctor
ചൈനയുടെ ആഗോള പട്ട് കുത്തക തകർക്കാൻ പാലക്കാടൻ വിത്തുകൾ; 'മേരാ ദേശ് മേരാ രേഷ്മം' പദ്ധതിയിൽ ജില്ലയും
Ottapalam Flat Lift Rescue Woman Doctor
പെരുന്തച്ചന്റെ വിസ്മയ ശിൽപം ചോർന്നൊലിക്കുന്നു; വടക്കുന്നാഥനിലെ കൂത്തമ്പലം അവഗണനയിൽ
Summary

A woman doctor who was trapped inside a stalled residential elevator for nearly forty-five minutes was safely rescued by personnel from the Shoranur Fire and Rescue Station in Ottapalam on Thursday morning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajeev Chandrasekhar
nepal rescue
India Women cricket team
Yastika Bhatia celebrate century
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com