'എക്സ്-റേ എടുക്കാൻ പോലും സൗകര്യമില്ല'; പാലക്കാട് ജില്ലാ മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാരുടെ സമരം

എക്സ്-റേ,സിടി സ്കാൻ എന്നിവയില്ല. ഒരു രോഗി വന്നാൽ അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒന്നുമില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.
Palakkad Medical College
Palakkad Medical College House Surgeons Launch Strike Over Lack of Basic Facilities
Edited By:
Updated on
1 min read

പാലക്കാട്: പാലക്കാട് ജില്ലാ മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാരുടെ സമരം. ജില്ലാ ആശുപത്രിയുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഡ്യൂട്ടി ഡോക്ടർമാർ ജോലി ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങിയത്. ഇന്നലെ മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഉണ്ടായ ഒരു അപകടത്തിൽ പരിക്കേറ്റ ഡോക്ടർമാരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് അപര്യാപ്തതകൾ ചൂണ്ടിക്കാണിച്ചു ഡോക്ടർമാർ സമരത്തിന് ഇറങ്ങിയത്.

Palakkad Medical College
റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനം 10.8 കോടി രൂപ

എക്സ്-റേ,സിടി സ്കാൻ എന്നിവയില്ല. ഒരു രോഗി വന്നാൽ അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒന്നുമില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടത്തിൽ പരിക്കേറ്റയാൾക്ക് ഒരു എക്സറേ വേണമെങ്കിലും സിടി വേണമെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യണം എന്നും ഡോക്ടർമാർ പറയുന്നു.

Palakkad Medical College
കുട്ടിയുടെ സ്വകാര്യഭാഗത്ത് ചുംബിക്കുന്നത് ലൈംഗികാതിക്രമം; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി

അവിടെ നിന്ന് റിപ്പോർട്ട് കിട്ടാൻ മൂന്നു നാല് മണിക്കൂറെടുക്കും. അതിനകം രോഗിയുടെ നില വഷളായിട്ടുണ്ടാവും. ഇത്രയും ദുരവസ്ഥ മറ്റൊരു മെഡിക്കൽ കോളജിനും ഇല്ല എന്നാണ് ഡ്യൂട്ടി ഡോക്ടർമാർ പറയുന്നത്. പട്ടികജാതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക മെഡിക്കൽ കോളജിലാണ് ഈ ദുരവസ്ഥ ഉള്ളത്.

Palakkad Medical College
പിണറായിയെ കാണുമ്പോൾ ഭയം തോന്നുന്നതിന് ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ
Palakkad Medical College
കാന്തപുരത്തിന്റെ പ്രസ്താവന പണ്ഡിതോചിതം; ന്യായീകരിച്ച് സാദിഖലി തങ്ങൾ
Summary

Palakkad Medical College House Surgeons Launch Strike Over Lack of Basic Facilities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com