എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ

എസ്എഫ്ഐ നൽകിയ പരാതിയെ തുടർന്ന് വൈദ്യപരിശോധന നടത്തി
SFI March Assault Police Officer Suspended
SFI March Assault Police Officer Suspended
Edited By:
Updated on: 
1 min read

പാലക്കാട്: ഡൽഹി ജന്തർമന്തറിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് മർദിച്ചെന്ന പരാതി നേരിട്ട പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കല്ലേക്കാട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ (എം. ഷഫാദിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഡ്യൂട്ടിക്കെത്തിയ ഷഫാദ് മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി എ. അബ്ദുൽ റഷീദ് സസ്പെൻഷൻ ഉത്തരവിട്ടത്.

SFI March Assault Police Officer Suspended
ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

മാർച്ചിനു നേരെ ആക്രമണമുണ്ടായതിന് പിന്നാലെ എസ്എഫ്ഐ നേതൃത്വം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനാ ഫലത്തിൽ മദ്യത്തിന്റെ സാന്നിധ്യം വ്യക്തമായതോടെയാണ് ഉടനടി സസ്പെൻഷൻ നടപടിയുണ്ടായത്.

മാർച്ചിനിടെ പൊലീസ് വനിതാ പ്രവർത്തകരെ ഉൾപ്പെടെ റോഡിലൂടെ വലിച്ചിഴച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ന്യൂഡൽഹിയിൽ ബിജെപിക്കെതിരെ ഒന്നിച്ച് സമരം നടത്തുകയും കേരളത്തിൽ അത്തരം സമരങ്ങളെ പൊലീസ് സേനയെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്യുന്ന നിലപാടിൻറെ ഉദാഹരണമാണ് ഇതെന്ന് ഇടത് നേതാക്കൾ കുറ്റപ്പെടുത്തി.

SFI March Assault Police Officer Suspended
പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു
Summary

A Civil Police Officer attached to the Kallekkad AR Camp in Palakkad, identified as M. Shafad, was suspended after medical tests confirmed he was under the influence of alcohol during duty hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com