9 വയസുകാരിക്ക് ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നല്‍കിയ ഗുളികയില്‍ ഖരവസ്തു; പരാതിയുമായി രക്ഷിതാവ്

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് രക്ഷിതാവ്
tablet
Foreign Object Found in Medicine Given to 9-Year-Old at Health Centre
Updated on: 
1 min read

പാലക്കാട്: വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒന്‍പത് വയസുകാരിക്ക് നല്‍കിയ ഗുളികയില്‍ ഇരുമ്പുകഷണങ്ങള്‍ പോലെയുള്ള ഖരവസ്തു കണ്ടെത്തി. കൂനത്തറ സ്വദേശിനിയായ ഇഷികയുടെ പിതാവ് സുഭാഷാണ് പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നല്‍കിയ ഗുളിക പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സംശയാസ്പദമായ രീതിയില്‍ ഖരവസ്തു ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സുഭാഷ് ഗുളികയുമായി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ജീവനക്കാരെ വിവരം അറിയിച്ചു.

പരാതി ഗൗരവത്തോടെ കാണുന്നതിന് പകരം ജീവനക്കാരന്‍ ഗുളിക തിരികെ വാങ്ങി നശിപ്പിച്ചുകളയുകയും പകരം മറ്റൊരു ഗുളിക നല്‍കി അയക്കുകയാണ് ചെയ്തതെന്ന് സുഭാഷ് ആരോപിക്കുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര അശ്രദ്ധയാണിതെന്ന് ചൂണ്ടിക്കാണിച്ച രക്ഷിതാവ്, സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് വ്യക്തമാക്കി.

tablet
എസ്എംഎ മരുന്ന് വിവാദം; കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്
tablet
വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?
Summary

Foreign Object Found in Tablet Given to 9-Year-Old at Palakkad Family Health Centre; Father Lodges Complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER