എസ്എംഎ മരുന്ന് വിവാദം; കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നിന്ന് മരുന്ന് ലഭിച്ച ആറ് കുട്ടികളുടെ രക്ഷിതാക്കളോടാണ് ഇത് തിരികെ എത്തിക്കാൻ നിർദേശിച്ചത്
SMA Drug Controversy
SMA Drug Controversy SAT Hospital Recalls Medicines Given to Six Children in Kerala
Updated on: 
1 min read

തിരുവനന്തപുരം: മരുന്ന് പരീക്ഷണ വിവാദത്തിന് പിന്നാലെ എസ്എംഎ ബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നിന്ന് മരുന്ന് ലഭിച്ച ആറ് കുട്ടികളുടെ രക്ഷിതാക്കളോടാണ് ഇത് തിരികെ എത്തിക്കാൻ നിർദേശിച്ചത്. സാമ്പിൾ മരുന്നുകൾ ആയതുകൊണ്ടാണ് തിരികെ വാങ്ങുന്നതെന്നും പുതിയ മരുന്നിന്റെ സ്റ്റോക്ക് എത്തിയതിനെ തുടർന്നാണ് നടപടിയെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

SMA Drug Controversy
മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിന് സ്റ്റേ 10 ദിവസത്തേക്ക്: സുപ്രിംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

മരുന്നിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി. എന്നാൽ, ഇന്ത്യൻ നിർമ്മിത എസ്എംഎ മരുന്ന് വിതരണം ചെയ്യാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. സ്പൈനൽ മസ്ക്കുലാർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് വിദേശനിർമ്മിത മരുന്ന് ആയിരുന്നു നൽകിയിരുന്നത്.

ഇതിന് 5 ലക്ഷത്തോളം രൂപയാണ് വില വരുന്നത്. ഒരു ഡോസിന് ലക്ഷക്കണക്കിന് രൂപ വില വരുന്നതിനാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന് പകരമായാണ് ഇന്ത്യൻ നിർമിത മരുന്ന് വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

SMA Drug Controversy
പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം; യുവതിയേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

സംസ്ഥാനത്ത് എസ്എംഎ ബാധിതരായ 108 കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെ കെയർ പദ്ധതി പ്രകാരം മരുന്ന് സൗജന്യമായി നൽകുന്നുണ്ട്. വിദേശനിർമിത മരുന്നിന് പകരമായി നാട്കോ ഫാർമ വികസിപ്പിച്ച ഇന്ത്യൻ നിർമിത ജനറിക് മരുന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചതോടെയാണ് വിവാദം ഉയർന്നത്. മരുന്നിന്റെ ലേബലിൽ 'ഡോക്ടേഴ്സ് സാമ്പിൾ' എന്ന് രേഖപ്പെടുത്തിയതാണ് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയത്.

Summary

SMA Drug Controversy SAT Hospital Recalls Medicines Given to Six Children in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala high court
Bakery Horti Wine Controversy
 Drug Kingpin Nizam Arrested
Kerala High Court
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com