മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിന് സ്റ്റേ 10 ദിവസത്തേക്ക്: സുപ്രിംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

ഇത്ര വേഗം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്തിനെന്ന് കോടതി ചോദിച്ചു. കേസിൽ സംസ്ഥാന സർക്കാരിന്‍റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു
Pinarayi Vijayan
Pinarayi Vijayanഎക്സ്പ്രസ്
Edited By:
Updated on: 
1 min read

ന്യൂഡൽഹി: മാസപ്പടിക്കേസിലെ വിജിലൻസ് അന്വേഷണം തടഞ്ഞു കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം പത്ത് ദിവസത്തേക്കാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബഞ്ചാണ് പ്രത്യേക സിറ്റിംഗ് നടത്തി പിണറായി അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചത്.

Pinarayi Vijayan
'ഇന്‍ക്വിലാബ് സിന്ദാബാദ്'; സൗരവും അശുതോഷും ജയില്‍മോചിതരായി; 'ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കില്ല'

കേസിൽ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യും മുമ്പ് ആരോപണവിധേയരുടെ ഭാഗം കേൾക്കേണ്ടെന്ന ഇഡിയുടെ വാദം കോടതി തള്ളി. ഇത്ര വേഗം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്തിനെന്ന് കോടതി ചോദിച്ചു. കേസിൽ സംസ്ഥാന സർക്കാരിന്‍റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു. പിണറായി വിജയന്റെയും മറ്റ് പ്രതികളുടെയും വാദം കേൾക്കാതെ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെയും സുപ്രീം കോടതി വിമർശിച്ചു.

പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അതേസമയം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇഡി കേസിലും സുപ്രീംകോടതി ഇടപെട്ടില്ല. വിജിലൻസ് അന്വേഷണത്തിന് താൽക്കാലിക സ്റ്റേ ലഭിച്ചത് പിണറായി വിജയന് ആശ്വാസമാണെങ്കിലും എഫ്ഐആർ റദ്ദാക്കുകയോ, ഇഡി അന്വേഷണത്തിന് വിലക്ക് ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.

Pinarayi Vijayan
മുൻ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് യു നേതാക്കൾ എസ് ഐ ടി യുടെ മുന്നിൽ ഹാജരായി
Pinarayi Vijayan
'ഓരോ തെരുവും ജന്തര്‍മന്തര്‍'; എസ്‌ഐആര്‍ വിരുദ്ധ പീപ്പീള്‍സ് മാര്‍ച്ച് വെള്ളിയാഴ്ച
Summary

CMRL Case: Vigilance Probe Stayed for 10 Days; Details of Supreme Court Order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com