പന്നിയങ്കര ടോൾ പ്ലാസ: പ്രദേശവാസികൾക്ക് ആശ്വാസമായി നിർണായക തീരുമാനങ്ങൾ; ഇനി 3 മാസത്തിലൊരിക്കൽ പാസ് പുതുക്കേണ്ടതില്ല

5 ഗ്രാമപഞ്ചായത്തുകളിലെ വാഹനങ്ങൾക്കും സൗജന്യ പാസ്; ദേശീയപാത 544-ലെ മേൽപ്പാലങ്ങളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണ തീയതികൾ നിശ്ചയിച്ചു
Review meeting.
Review meeting|Panniyankara Toll Plaza
Edited By:
Updated on
2 min read

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പാലക്കാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ നിർണായക തീരുമാനങ്ങൾ.

Review meeting.
കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള വായനശാലകൾ; വിവാദം

ടോൾ പ്ലാസയുടെ 7.5 കിലോമീറ്റർ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ താമസക്കാർക്ക് പുതുതായി വാങ്ങുന്ന വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും നിയമാനുസൃതമായി സൗജന്യ ടോൾ പാസ് നൽകും. നിലവിൽ സൗജന്യ ടോൾ പാസ് ലഭിച്ചിട്ടുള്ള വാഹന ഉടമകൾ മൂന്ന് മാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇനി മുതൽ ആവശ്യമായ രേഖകൾ ഒരുതവണ സമർപ്പിച്ചാൽ മതിയാകും. 4 ചക്ര വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെയും സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ച് സൗജന്യ ടോൾ പാസ് അനുവദിക്കും.

Review meeting.
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ദേശീയപാത 544-ലെ സർവീസ് റോഡുകളുടെയും മേൽപ്പാലങ്ങളുടെയും നിർമ്മാണ പുരോഗതിയും യാത്രക്കാരുടെ സുരക്ഷയും യോഗത്തിൽ അവലോകനം ചെയ്തു. മംഗലം പാലം ഭാഗത്തും പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമുള്ള സർവീസ് റോഡുകളുടെ നിർമ്മാണം ഒരു മാസത്തിനകം പൂർത്തിയാക്കും. ആലത്തൂർ സ്വാതി ജംഗ്ഷൻ മേൽപ്പാലം, വാണിയമ്പാറ മേൽപ്പാലം എന്നിവയുടെ നിർമ്മാണം ഈ വർഷം ഡിസംബറിനകം പൂർത്തിയാക്കും. വടക്കഞ്ചേരി മേൽപ്പാലത്തിന്റെ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ 15 ദിവസത്തിനകം പൂർത്തിയാക്കും. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന അഞ്ചു മൂർത്തി മംഗലം ഭാഗത്ത് അടിയന്തരമായി ബസ് ബേയും ബസ് ഷെൽട്ടറും സ്ഥാപിക്കും. ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ ഡിസംബറിനകവും, പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ ഫെബ്രുവരിയോടെയും പൂർത്തിയാക്കും.ആലത്തൂർ സ്വാതി ജംഗ്ഷനിലെ സർവേ നടപടികളിലെ പിഴവുകൾ തിരുത്തി പുനഃപരിശോധന നടത്തി ആവശ്യമായ ഭൂമി ഏറ്റെടുക്കും. മംഗലം–കൊല്ലത്തറ ഭാഗത്തെ സോളാർ ലൈറ്റുകൾ മാറ്റി കെഎസ്ഇബി വൈദ്യുതി കണക്ഷനിലൂടെ സ്ഥിരം തെരുവ് വിളക്കുകൾ സ്ഥാപിക്കും. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശങ്ങളിൽ എൻഎച്ച്എഐ, റവന്യൂ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി അടിയന്തര പരിഹാരം കാണും.

Review meeting.
കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു; മാംസ വിതരണത്തിന് വിലക്ക്

കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പിപി സുമോദ്, ടിഎം ശശി, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, എൻഎച്ച്എഐ ഉദ്യോഗസ്ഥർ, ടോൾ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Review meeting.
ചൂരൽമലയിൽ തേയിലത്തോട്ടങ്ങൾക്ക് വിട; ഇനി കാപ്പിയുടെ കാലം; വയനാട് ദുരന്തത്തിന് പിന്നാലെ മാറ്റത്തിനൊരുങ്ങി തോട്ടം മേഖല
Review meeting.
'കാദംബരി' വീടിന്റെ വെളിച്ചമായിരുന്ന രണ്ടുപേർ; പെങ്ങളുടെ സ്വപ്നങ്ങൾക്കായി കാവൽനിന്ന ജ്യേഷ്ഠൻ; നീറ്റ് കവർന്നെടുത്ത സ്നേഹബന്ധം
Review meeting.
ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാ നിഷേധം; പനി ബാധിച്ച കുട്ടിയെ ചികിത്സിക്കാതെ തിരിച്ചയച്ചു
Summary

A high-level review meeting chaired by the Palakkad District Collector introduced major concessions for residents near the Panniyankara Toll Plaza. Residents living within a 7.5 km radius across five panchayats will get free toll passes for new and second-hand vehicles, with the mandatory three-month renewal process permanently waived

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com