വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ ജോലി നേടി: മുൻ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

വ്യാജരേഖ വെളിച്ചത്തായത് ഭരണമാറ്റത്തിന് പിന്നാലെ
Ganapathi Arrested inFake Certificate Job Scam
Ganapathi Arrested inFake Certificate Job Scam
Edited By:
Updated on: 
1 min read

വടക്കഞ്ചേരി : ഗ്രാമപ്പഞ്ചായത്തിൽ വ്യാജ ബിരുദ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് ജോലി നേടിയ കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് പൊലീസിന്റെ പിടിയിലായി. പുതുക്കോട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്കൗണ്ടന്റ്-കം-ഐ.ടി അസിസ്റ്റന്റായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന പുതുക്കോട് കിഴക്കേ ഗ്രാമം സ്വദേശി കെ.വി. ഗണപതിയെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐയുടെ മുൻ യൂണിറ്റ് സെക്രട്ടറി കൂടിയാണ് പിടിയിലായ ഗണപതി.

Ganapathi Arrested inFake Certificate Job Scam
ജീവിതപങ്കാളിയെ തേടി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് 7,000 പേർ; അപേക്ഷകരിൽ 80 ശതമാനവും പുരുഷന്മാർ

എൽഡിഎഫ് ഭരണസമിതി പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്താണ് 2021 ജൂലൈയിൽ ഗണപതി കരാർ ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് 2026 ജൂലൈ വരെ ഇയാൾ തസ്തികയിൽ തുടർന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള ബികോം ബിരുദത്തിന്റെ മാർക്ക് ലിസ്റ്റാണ് യോഗ്യത തെളിയിക്കാനായി ഇയാൾ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഗണപതിയുടെ കരാർ കാലാവധി നീട്ടിനൽകാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. ഇതിനെതിരെ ഗണപതി ഹൈക്കോടതിയെ സമീപിക്കുകയും 2026 സെപ്റ്റംബർ വരെ ജോലിയിൽ തുടരാൻ അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തു. എന്നാൽ ജോലിയിൽ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള പരിശോധനകൾക്കിടയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.

Ganapathi Arrested inFake Certificate Job Scam
കരിപ്പൂരിൽ സിനിമയെ വെല്ലുന്ന നാടകം: സ്വർണക്കടത്ത് സംഘവും സ്വർണം പൊട്ടിക്കാൻ എത്തിയ ക്വട്ടേഷൻ സംഘവും പിടിയിൽ; 1.1 കോടിയുടെ സ്വർണം പിടിച്ചെടുത്തു

പൊതുവേ ഇത്തരം കരാർ നിയമനങ്ങളുടെ യോഗ്യതാ പരിശോധനയ്ക്ക് സർവകലാശാലകളിൽ നിന്നുള്ള ഒറിജിനൽ സർട്ടിഫിക്കറ്റോ പ്രൊവിഷണൽ സർട്ടിഫിക്കറ്റോ ആണ് സ്വീകരിക്കാറുള്ളത്. എന്നാൽ വർഷങ്ങളായി ഗണപതി മാർക്ക് ലിസ്റ്റ് മാത്രം സമർപ്പിച്ചുപോന്നതിൽ പുതിയ ഭരണസമിതിക്ക് സംശയം തോന്നി. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇയാളുടെ ബികോം മാർക്ക് ലിസ്റ്റ് കൃത്യത പരിശോധിക്കുന്നതിനായി കാലിക്കറ്റ് സർവകലാശാലയിലേക്ക് അയച്ചു. ഗണപതി സമർപ്പിച്ചത് വ്യാജ മാർക്ക് ലിസ്റ്റാണെന്നും ഇയാൾ പ്രസ്തുത ബിരുദം പാസായിട്ടില്ലെന്നും സർവകലാശാല ഔദ്യോഗികമായി അറിയിച്ചു.

Ganapathi Arrested inFake Certificate Job Scam
കണ്ണൂർ നഗരത്തിൽ നവംബർ 10-ന് ഓട്ടോറിക്ഷ പണിമുടക്ക്: അനധികൃത സർവീസുകൾക്കെതിരെ നടപടി വേണമെന്ന് സംയുക്ത സമിതി
Summary

In a significant development surrounding recruitment fraud, a former DYFI leader was arrested for securing employment at the Pudukad Grama Panchayat using a forged university mark list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER