ദേശീയപാതയിൽ പന്തലാംപാടത്ത് അഞ്ച് കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്|VIDEO

പന്തലാംപാടം പെട്രോൾ പമ്പിന് സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം
Car Pileup Vadakkencherry
Car Pileup Vadakkencherry
Updated on
1 min read

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ അഞ്ച് കാറുകൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ച് അപകടം. പന്തലാംപാടം പെട്രോൾ പമ്പിന് സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരു കാർ ഡ്രൈവർക്ക് പരിക്കേറ്റു.ദേശീയപാതയിലെ ഡിവൈഡറുകളിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ വെട്ടിമാറ്റുന്ന ജോലികൾക്കായി ട്രാക്കിൽ മുന്നറിയിപ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഈ സമയത്ത് തൃശൂർ ഭാഗത്തുനിന്ന് പാലക്കാട് ദിശയിലേക്ക് അമിതവേഗത്തിലെത്തിയ ഒരു കാർ റോഡിൽ വെച്ചിരുന്ന ബാരിക്കേഡ് കണ്ട് പെട്ടെന്ന് വേഗത കുറച്ച് ബ്രേക്കിട്ടു. ഈ കാറിലേക്ക് പിന്നാലെ വന്ന കാറുകൾ ഇടിച്ചുകയറുകയായിരുന്നു.

കാറുകളുടെ മുൻഭാഗവും പിൻഭാഗവും അപകടത്തിൽ സാരമായി തകർന്നു. ഏറ്റവും പിന്നിലുണ്ടായിരുന്ന കാറിലെ ഡ്രൈവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിസ്സാര പരിക്കുകളോടെ ഇയാളെ ഉടൻതന്നെ സമീപത്തെ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Car Pileup Vadakkencherry
മരിച്ചെന്ന് കരുതി, നാല് പതിറ്റാണ്ടിന് ശേഷം അച്ഛൻ ജീവനോടെ മുന്നിൽ; കണ്ണ് നനയിച്ച് ഒരു കുടുംബ സംഗമം
Summary

A major traffic mishap occurred on the Vadakkencherry-Mannuthy stretch of the National Highway on Wednesday afternoon, resulting in a dramatic multi-vehicle pileup involving five passenger cars near a petrol pump at Panthalampadam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com