ആണ്‍വേഷം ധരിച്ച് ലഹരിക്കടത്ത്; ഒലവക്കോട് സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി അസം സ്വദേശിനി അറസ്റ്റില്‍

ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്
palakkad excise
കഞ്ചാവുമായി പ്രതി എക്‌സൈസ് സംഘത്തിന്റെ പിടിയിലായപ്പോള്‍
Updated on
1 min read

പാലക്കാട്: ഒറ്റനോട്ടത്തില്‍ യുവാവാണെന്ന് തോന്നിക്കുന്ന വേഷത്തില്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അസം സ്വദേശിനിയെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനിയായ രൂപ്‌സാന ബീഗം (21) ആണ് പിടിയിലായത്. കേരള എക്‌സൈസിന്റെ സംസ്ഥാനതല ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കണ്ടപ്പോള്‍ രൂപ്‌സാനയെ യുവാവാണെന്നാണ് തോന്നിയത്. ആണ്‍വേഷവും ശരീരഭാഷയും ഉപയോഗിച്ച് സംശയം ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍, സമാന ലഹരിമരുന്ന് കേസില്‍ രൂപ്‌സാന മുമ്പും അറസ്റ്റിലായിട്ടുണ്ടെന്ന വിവരമാണ് എക്‌സൈസിന് ലഭിച്ചത്. ഹേമാംബിക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായും ജയിലില്‍ കഴിഞ്ഞിട്ടുള്ളയാളാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നത്, ആര്‍ക്കാണ് കൈമാറാനിരുന്നതെന്നും ഇതിന് പിന്നില്‍ അന്തര്‍സംസ്ഥാന ലഹരിക്കടത്ത് ശൃംഖലയുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ജി അജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെയില്‍മാര്‍ഗം ഉള്‍പ്പെടെ സംസ്ഥാനത്തേക്ക് ലഹരിവസ്തുക്കള്‍ കടത്താനുള്ള ശ്രമങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

palakkad excise
ബിജെപി കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല, അപേക്ഷകള്‍ തള്ളി കോടതി; അയോഗ്യതയ്ക്ക് സാധ്യത
palakkad excise
എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങളിൽ വൻ ക്രമക്കേട്; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഒജെ ജനീഷ്
palakkad excise
ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും; മോഹന്‍ലാല്‍ ഡിഎഫ്ഒയ്ക്ക് നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി
Summary

Woman arrested at Palakkad with 5 kg ganja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com