ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ചരക്കിറക്കുന്നതിനിടെ ഷോക്കേറ്റ് ലോറി ഡ്രൈവർ മരിച്ചു

മഴ പെയ്തപ്പോൾ ഷീറ്റ് വിരിക്കാൻ ട്രെയിനിന് മുകളിൽ കയറിയപ്പോൾ അപകടം
SajiKumar
SajiKumar
Updated on
1 min read

ചാലക്കുടി: ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിൽ നിന്നും ലോറിയിലേക്ക് ചരക്കിറക്കുന്നതിനിടെ റെയിൽവേയുടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ സ്വദേശി എറിയാപറമ്പിൽ സജികുമാർ (51) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ചാലക്കുടി റെയിൽവേ സ്റ്റേഷൻ യാർഡിലായിരുന്നു ദാരുണമായ സംഭവം. ഗുഡ്സ് ട്രെയിനിൽ നിന്നും ലോറിയിലേക്ക് കാലിത്തീറ്റ ചാക്കുകൾ കയറ്റുന്നതിനിടെ അപ്രതീക്ഷിതമായി മഴ പെയ്യുകയായിരുന്നു. തുടർന്ന് ചാക്കുകൾ നനയാതിരിക്കാൻ ലോറിക്ക് മുകളിൽ ടാർപോളിൻ ഷീറ്റ് വിരിക്കാനായി ട്രെയിനിന്റെ മുകളിൽ കയറിയപ്പോഴാണ് സജികുമാറിന് റെയിൽവേ വൈദ്യുത ലൈനിൽ നിന്ന് ശക്തമായി ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റ സജികുമാറിനെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് മരണപ്പെടുകയായിരുന്നു

SajiKumar
ആർത്തിരമ്പുന്ന വെള്ളച്ചാട്ടത്തിനൊപ്പം ഒരു മാസ് സെൽഫി! ഇടുക്കിയിലെ ശ്രീനാരായണപുരം റിപ്പിൾ ഫാൾസ് സജീവമായി |VIDEO
SajiKumar
കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു; രാത്രിയായതിനാൽ ഒഴിവായത് വൻ ദുരന്തം
SajiKumar
ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; ജീവിതം വഴിമുട്ടി ഓട്ടോ ഡ്രൈവർമാർ
Summary

A 51-year-old lorry driver died after suffering severe electric shock from an overhead railway power line while unloading cargo at the Chalakkudy Railway Station.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com