ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച മംഗല്യനിറവിൽ ഗുരുവായൂർ; ഓഗസ്റ്റ് 23-ന് ഇതുവരെ ബുക്ക് ചെയ്തത് 377 വിവാഹങ്ങൾ

എണ്ണം 400 കടന്നേക്കുമെന്ന് ദേവസ്വം; പുലർച്ചെ 4 മണി മുതൽ ചടങ്ങുകൾ; ഓഗസ്റ്റ് 30-നും വൻ തിരക്ക്
Guruvayoor Temple
​ഗുരുവായൂർ ക്ഷേത്രംഫയല്‍
Edited By:
Updated on
1 min read

തൃശൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൻ വിവാഹത്തിരക്ക് അനുഭവപ്പെടും. അന്നേ ദിവസം നടത്തുന്നതിനായി 377 വിവാഹങ്ങളാണ് ഇതുവരെ ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ളത്. നിലവിൽ ബുക്കിങ് തുടരുന്നതിനാൽ വിവാഹങ്ങളുടെ എണ്ണം 400 കടക്കാനാണ് സാധ്യതയെന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ വ്യക്തമാക്കി.

Guruvayoor Temple
'മെസി വരും കെട്ടോ എന്ന് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ' ; കായിക മന്ത്രി

തൊട്ടടുത്ത ഞായറാഴ്ചയായ ഓഗസ്റ്റ് 30-നും നിലവിൽ 295 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ചിങ്ങമാസത്തിലെ ശുഭമുഹൂർത്തങ്ങളിൽ താലികെട്ടാൻ ധാരാളം ആളുകൾ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വിവാഹച്ചടങ്ങുകൾ തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ആഗസ്റ്റ് 23, 30 തീയതികളിൽ പുലർച്ചെ 4 മണി മുതൽ താലികെട്ട് ചടങ്ങുകൾ ആരംഭിക്കും. ഇതിനായി ക്ഷേത്രനടപ്പന്തലിൽ ആറ് മണ്ഡപങ്ങൾ പ്രത്യേകമായി സജ്ജീകരിക്കും. ചടങ്ങുകൾ ഏകോപിപ്പിക്കുന്നതിനായി കൂടുതൽ ദേവസ്വം ജീവനക്കാരെയും മംഗളവാദ്യക്കാരെയും നിയോഗിച്ചിട്ടുണ്ട്.

Guruvayoor Temple
ഓണത്തിന് നാട്ടിലെത്താന്‍ ചെന്നൈയില്‍ നിന്ന് ഒന്നല്ല, മൂന്ന് പ്രത്യേക ട്രെയിനുകള്‍

വൻ തിരക്ക് കണക്കിലെടുത്ത് വിവാഹ മണ്ഡപത്തിന് സമീപത്തേക്ക് വധൂവരന്മാർക്കും ഫോട്ടോഗ്രാഫർമാർക്കും ഒപ്പം 24 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഭക്തർക്കും വിവാഹസംഘങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ ദേവസ്വം ജീവനക്കാരെയും സെക്യൂരിറ്റി ജീവനക്കാരെയും പൊലീസിനെയും നിയോഗിക്കും.

Guruvayoor Temple
'നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് സാധ്യത'; വൈറല്‍ താരത്തിന് പൊലീസ് സുരക്ഷ തുടരാന്‍ ഉത്തരവ്

ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്തുന്നതിന് ഭക്തജനങ്ങളുടെയും വിവാഹത്തിനെത്തുന്നവരുടെയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എവി ഗോപിനാഥ് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 8-ന് നടന്ന 334 വിവാഹങ്ങളായിരുന്നു ക്ഷേത്രത്തിലെ സമീപകാലത്തെ ഉയർന്ന കണക്ക്. ഇത്തവണ ഈ റെക്കോർഡ് മറികടക്കുമെന്നാണ് കരുതുന്നത്.

Guruvayoor Temple
മൂന്നാറിൽ ഇനി നീലക്കുറിഞ്ഞിയുടെ ഓണപ്പൂക്കാലം; വിസ്മയക്കാഴ്ചയൊരുക്കി ഇക്കാനഗർ മലഞ്ചെരുവുകൾ
Guruvayoor Temple
കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള വായനശാലകൾ; വിവാദം
Guruvayoor Temple
'വന്ദേമാതരത്തെ എതിർക്കുന്നത് അടുത്ത വിഭജനത്തിനുള്ള വിത്തുപാകൽ': പി കെ കൃഷ്ണദാസ്
Summary

The Guruvayur Sree Krishna Temple is preparing for an exceptional rush of weddings on August 23, marking the first Sunday of the auspicious Malayalam month of Chingam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com