തൃശ്ശൂർ മരത്താക്കരയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ചു; 9 പേർക്ക് പരിക്ക്

അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
TCR Accident
TCR Accident
Edited By:
Updated on
1 min read

തൃശൂർ: മരത്താക്കരയില്‍ ടോറസ് ലോറിയ്ക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് 9 പേർക്ക്‌ പരുക്ക്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്. രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ചേര്‍ത്തലയില്‍ നിന്നും പഴനിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയ്ക്ക് മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ്‌വാന്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിന്നില്‍ വന്ന ടോറസ് ലോറിയും കെഎസ്ആര്‍ടിസി ബസും അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ തൃശ്ശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കുണ്ട്. അപകടത്തില്‍പെട്ട ബസിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി

TCR Accident
കർഷകരുടെ കാവലാളായി ഒരു നൂറ്റാണ്ട് പഴക്കമുള്ള തോക്ക്; കാട്ടുപന്നി വേട്ടയിൽ മലപ്പുറത്തെ കർഷകർക്ക് കൈത്താങ്ങായി ഇല്യാസ് ബാബു
TCR Accident
ഡ്രോൺ പറത്തി കാർഷിക വിപ്ലവം സൃഷ്ടിച്ച് കാസർകോട്ടെ 'ഡ്രോൺ ദീദിമാർ'; കൂട്ടായി 'ആൻഡ്രോയിഡ് കുഞ്ഞപ്പൻമാരും'
TCR Accident
രാത്രികാല പവർകട്ട്; ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് രോഗിക്ക് ദാരുണാന്ത്യം, കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം
Summary

Nine passengers were injured after a KSRTC bus rammed into the rear of a Taurus lorry on the National Highway at Marathakkara in Thrissur on Saturday morning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com