കുന്നംകുളം അപകടം; കാർ ഡ്രൈവർ മദ്യലഹരിയിലെന്ന് കണ്ടെത്തൽ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

ബൈക്കിലിടിച്ച് തെറിപ്പിച്ച കാർ റോഡരികിലെ വൈദ്യുത പോസ്റ്റും തകർത്തു
Kunnamkulam Accident
അപകടമുണ്ടാക്കിയ കാർ
Edited By:
Updated on
1 min read

കുന്നംകുളം: കുന്നംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട അപകടത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അപകടം സംഭവിച്ച ഉടൻ തന്നെ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവർക്കായി തെരച്ചിൽ ഊർജിതമാക്കി.

Kunnamkulam Accident
എലപ്പുള്ളി ബ്രൂവറി വിവാദം വീണ്ടും പുകയുന്നു; യുഡിഎഫിന്റേത് കപട നിലപാടെന്ന് ബിജെപി; പദ്ധതിയുമായി മുന്നോട്ടുപോയാൽ വൻ പ്രക്ഷോഭം

എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ എന്നിവരാണ് ജീവൻ പൊലിഞ്ഞ യാത്രക്കാർ. ശനിയാഴ്ച രാത്രി 11.40-ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ ബൈക്ക് യാത്രികർ റോഡിലേക്ക് തെറിച്ചുവീണു. ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം മുന്നോട്ടുപാഞ്ഞ കാർ റോഡരികിലുണ്ടായിരുന്ന കോൺക്രീറ്റ് വൈദ്യുത പോസ്റ്റിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണ്ണമായി തകർന്നു വീണു.

ഗുരുതരമായി പരിക്കേറ്റ മുനീർ, ഷിഫ്ന, കുഞ്ഞ് എമിൽ എന്നിവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kunnamkulam Accident
കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്ന് കുടുംബം; നിയമസഹായം നൽകാനില്ലെന്നും നിലപാട്

കാർ ഓടിച്ചയാൾ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ ഉടൻ വലയിലാക്കുമെന്നും കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Kunnamkulam Accident
കല്ലാടി ദുരന്തത്തിന് രണ്ട് മാസം; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത പദ്ധതി
Kunnamkulam Accident
അധ്യാപകർ ഇടനിലക്കാരായ വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
Kunnamkulam Accident
ഇടുക്കി പുല്ലുപാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; ഒപ്പമിരുന്ന് മദ്യപിച്ച ബന്ധു കസ്റ്റഡിയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
Summary

In the horrific road accident at Kunnamkulam that claimed the lives of a couple and their three-year-old son, police investigations have confirmed that the driver of the speeding car was heavily under the influence of alcohol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com