കുതിരാൻ തുരങ്കമുഖത്തിന് മുകളിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് കനത്ത മഴ

ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് രണ്ടിടങ്ങളിൽ കുന്നിടിഞ്ഞു; ഹൈവേ പട്രോളിംഗ് സംഘം പരിശോധന നടത്തി
Kuthiran Tunnel Landslide
Kuthiran Tunnel Landslide
Edited By:
Updated on
1 min read

തൃശ്ശൂർ: പാലക്കാട് - തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയായ കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് മണ്ണിടിച്ചിൽ. ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരിലും പ്രദേശവാസികളിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നേരിയ തോതിൽ മാത്രമാണ് മണ്ണും പാറക്കഷ്ണങ്ങളും നിലവിൽ ഇടിഞ്ഞു വീണിട്ടുള്ളത്.

Kuthiran Tunnel Landslide
'ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്', ഇന്നും തീവ്രമഴ, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രത

സംഭവമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. തുടർച്ചയായി മഴ പെയ്യുന്നതിനാൽ തുരങ്കത്തിന് മുകളിലെ മണ്ണും വൃക്ഷങ്ങളും ഇനിയും താഴേക്ക് പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇവിടെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Kuthiran Tunnel Landslide
'മയക്കു മരുന്ന് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണം'; മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വ്യവസ്ഥ, റദ്ദാക്കി സുപ്രീംകോടതി

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നായ തൃശ്ശൂർ-പാലക്കാട് റൂട്ടിലെ പ്രധാന നിർമ്മിതിയാണ് കുതിരാൻ തുരങ്കം. തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള ചരക്ക് വാഹനങ്ങളും പതിനായിരക്കണക്കിന് യാത്രാവാഹനങ്ങളും ദിവസേന കടന്നുപോകുന്ന തുരങ്കമുഖത്താണ് ഈ അപകടഭീഷണി.

Kuthiran Tunnel Landslide
'താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്‌ളാറ്റ് വേണമെന്ന ഭാര്യയുടെ ആവശ്യം ക്രൂരത'; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
Kuthiran Tunnel Landslide
നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം
Kuthiran Tunnel Landslide
ലഹരികേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം
Summary

Minor landslides occurred above the western entrance of the Kuthiran twin tunnels on the busy Thrissur-Palakkad national highway; ongoing heavy rains have heightened safety concerns among commuters and local residents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com