'മയക്കു മരുന്ന് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണം'; മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വ്യവസ്ഥ, റദ്ദാക്കി സുപ്രീംകോടതി

നിയമസാധുതയില്ലാത്തതും അപ്രായോഗികമായ വ്യവസ്ഥകളുമാണ് ഹൈക്കോടതി നിര്‍ദേശിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Supreme Court
Supreme Courtfile
Updated on
1 min read

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ച അസ്വാഭാവിക വ്യവസ്ഥകള്‍ റദ്ദാക്കി സുപ്രീംകോടതി. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണമെന്ന് മാത്രമല്ല, പ്രതി ഇനിയൊരിക്കലും കുറ്റം ആവര്‍ത്തിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നുമുള്ള വ്യവസ്ഥയാണ് സുപ്രീംകോടതി റദ്ദാക്കിയത്.

കോട്ടയം അതിരമ്പുഴ സ്വദേശിയായ പ്രതി ദിവസവും രാവിലെ പത്തരയ്ക്ക് തമിഴ്‌നാട്ടിലെ തേനി പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയും സുപ്രീംകോടതി റദ്ദാക്കി. പ്രതിക്ക് വിചാരണക്കോടതി പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ മരവിപ്പിക്കുകയും മാര്‍ച്ച് 23 ന് ജാമ്യം നല്‍കുകയും ചെയ്തപ്പോള്‍ ഹൈക്കോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ക്കെതിരെ പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിയമസാധുതയില്ലാത്തതും അപ്രായോഗികമായ വ്യവസ്ഥകളുമാണ് ഹൈക്കോടതി നിര്‍ദേശിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അസ്വാഭാവിക ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ആശ്ചര്യമറിയിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണമെന്നും അവര്‍ സത്യവാങ്മൂലം നില്‍ക്കണമെന്നും പറയുന്നത് യഥാക്രമം ഭീരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 485(1), 485(4) വകുപ്പുകള്‍ക്കെതിരാണെന്നും കോടതി പറഞ്ഞു. ജാമ്യ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന ആവശ്യത്തെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തു. പ്രതിക്ക് പാലിക്കാനാകാത്ത വ്യവസ്ഥകളാണ് മദ്രാസ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ജാമ്യം നില്‍ക്കില്ല. ദിവസവും പൊലീസ് സ്റ്റേഷനിലെത്തണമെന്ന ആവശ്യവും നടക്കാത്തതാണെന്നും സുപ്രീംകോടതി എടുത്തു പറഞ്ഞു.

Supreme Court
'ജെന്‍ സീയെ കണ്ണടച്ച് വിശ്വസിക്കുന്നു, പ്രതിഷേധിച്ചെന്ന് കരുതി അവര്‍ രാജ്യദ്രോഹികളല്ല'
Supreme Court
'62 വയസ്സായി, ഈ കേസില്‍ ഞാനാണ് ഇര': പീഡനക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ തരുണ്‍ തേജ്പാല്‍
Supreme Court
'നാളെ ആല്‍ഫയും ബീറ്റയും ഡെല്‍റ്റയും വരും! ജന്തര്‍മന്തറിലെ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കരുത്'; സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
Summary

Supreme Court Quashes Madras HC's 'Bizarre' Condition Requiring Govt Officials as Sureties in Drug Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PSC
Vijay .
Supreme Court
Supreme Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com