

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാര്‍ക്കോട്ടിക് സെല്‍ എഎസ്‌ഐ ആലപ്പുഴ സ്വദേശി ശാന്തകുമാറാണ് (51) മരിച്ചത്. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ്. ഗുരുവായൂർ കിഴക്കേനടയിലെ ഒരു സ്വകാര്യ ലോഡ്‌ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ ശാന്തകുമാറിനെ കാണാതായതായി പരാതി ലഭിച്ചിരുന്നു.
ഇന്നലെ വൈകിട്ട് മുതൽ ശാന്തകുമാറിനെ കാണാതായതായി കുടുംബാംഗങ്ങൾ പരാതി നൽകിയതിനെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് ഇന്ന് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വൈകിട്ട് നാലുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യൂണിഫോം മുറിയില്‍ തൂക്കിയിട്ടിരുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. മൃതദേഹം ആലപ്പുഴയില്‍ എത്തിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)
Police officer found dead at Guruvayur lodge
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates