യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സഞ്ചരിക്കാൻ തൃശ്ശൂർ കോർപ്പറേഷന്റെ ഔദ്യോഗിക വാഹനം; ഡെപ്യൂട്ടി മേയറുടെ വണ്ടിയിൽ 'നേതാക്കളുടെ' കറക്കം വിവാദത്തിൽ

മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ ഔദ്യോഗിക ബോർഡ് മറച്ചു; വാഹനത്തിൽ ഡെപ്യൂട്ടി മേയർ ഉണ്ടായിരുന്നില്ല
Tsr corporation vehicle
Tsr corporation vehicle
Edited By:
Updated on
1 min read

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷന്റെ ഔദ്യോഗിക വാഹനം യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തിഗത ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത സംഭവം വൻ വിവാദമാകുന്നു. തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദിന്റെ ഔദ്യോഗിക വാഹനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ നിയമവിരുദ്ധമായി യാത്ര ചെയ്തത്.

Tsr corporation vehicle
വിയ്യൂർ സെൻട്രൽ ജയിലിന് മുകളിൽ ഡ്രോൺ പറന്നു; അതീവ സുരക്ഷാ മേഖലയിൽ വൻ സുരക്ഷാവീഴ്ച

ഡെപ്യൂട്ടി മേയർ വാഹനത്തിൽ ഉണ്ടായിരുന്നില്ല. കോർപ്പറേഷന്റെ ഔദ്യോഗിക വാഹനം രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാധ്യമങ്ങൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചതോടെ, വാഹനത്തിലുണ്ടായിരുന്നവർ വണ്ടിയിലെ ഔദ്യോഗിക ബോർഡ് തുണി ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചതും നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രനും സംഘവുമാണ് ഡെപ്യൂട്ടി മേയറുടെ വണ്ടിയിൽ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Tsr corporation vehicle
വാസ്തുവിസ്മയത്തിന്റെ പുനർജനി; കാത്തിരിപ്പുകൾക്കൊടുവിൽ വടക്കുന്നാഥന്റെ കിഴക്കേഗോപുരം ഭക്തർക്കായി തുറന്നു

ചട്ടങ്ങൾ കാറ്റിൽപ്പറത്തി ; പ്രതിരോധത്തിലായി ഭരണസമിതി

മാനദണ്ഡങ്ങൾ പ്രകാരം ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന ജനപ്രതിനിധികൾക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും മാത്രമാണ് സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ളത്. ഈ ചട്ടങ്ങൾ പൂർണ്ണമായി കാറ്റിൽപ്പറത്തിക്കൊണ്ടാണ് കോർപ്പറേഷന്റെ വാഹനം പാർട്ടി നേതാക്കളുടെ യാത്രയ്ക്കായി വിട്ടുനൽകിയത്.

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഓടുന്ന സർക്കാർ സംവിധാനങ്ങൾ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതിനെതിരെ കടുത്ത അമർഷമാണ് ഉയരുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോർപ്പറേഷൻ ഭരണസമിതിയും ഡെപ്യൂട്ടി മേയറും വലിയ രീതിയിൽ പ്രതിരോധത്തിലായിരിക്കുകയാണ്. സംഭവത്തിൽ പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചന.

Tsr corporation vehicle
പരിഹസിച്ചവർ പോലും കൈയടിക്കുന്നു; കോട്ടപ്പുറം കായലിൽ ‘കൂട് കൃഷി’യിലൂടെ വിപ്ലവം സൃഷ്ടിച്ച് ഫാ. ജോൺസൺ പങ്കേത്ത്
Tsr corporation vehicle
14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്‌സോ കേസിൽ പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഒളിവിൽ
Tsr corporation vehicle
മഴയും വെയിലും മാറിയ കാത്തിരിപ്പ്: കുണ്ടുവാടിക്ക് ‘ബാലൻ’ സമ്മാനിച്ച ബസ് സ്റ്റോപ്പ്
Summary

the official vehicle of the Thrissur Municipal Corporation was caught being used illegally by Youth Congress leaders for their private travel requirements.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com