തൃശ്ശൂർ കുണ്ടായിൽ കാട്ടാന ഉപയോഗശൂന്യമായ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി|VIDEO

ആനയ്ക്ക് പരിക്കില്ല; തിരികെ കയറ്റാൻ തീവ്രശ്രമം
Elephant Falls Into Well
Elephant Falls Into Well
Edited By:
Updated on: 
1 min read

തൃശ്ശൂർ: തൃശ്ശൂർ കുണ്ടായിയിൽ സ്വകാര്യ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കുണ്ടായി–ചൊക്കന റോഡിലുള്ള ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് വ്യാഴാഴ്ച പുലർച്ചെ കാട്ടാന കിണറ്റിൽ അകപ്പെട്ടത്. ഇന്ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ തോട്ടം തൊഴിലാളികളാണ് കിണറ്റിനുള്ളിൽ കാട്ടാന അകപ്പെട്ടത് ആദ്യം കാണുന്നത്.

Elephant Falls Into Well
ഒരു കിലോയ്ക്ക് അഞ്ചുലക്ഷം: തൃശൂരിൽ കുങ്കുമപ്പൂവ് വിരിയിച്ച് വിസ്മയം തീർത്ത് ജെയിംസ് കാപ്പാനിയും കുടുംബവും

കിണറ്റിന് ആഴം താരതമ്യേന കുറവായതിനാൽ കാട്ടാനയ്ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശങ്ങൾ ഇടിച്ച് നിരപ്പാക്കി മൺപാതയൊരുക്കി ആനയെ സുരക്ഷിതമായി കരയ്ക്ക് കയറ്റി കാട്ടിലേക്ക് തിരികെ അയച്ചു.

കുണ്ടായി, ചൊക്കന മേഖലകളിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാന ശല്യം അതീവ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം കുട്ടികളടക്കം മുപ്പതോളം കാട്ടാനകൾ അടങ്ങുന്ന വലിയൊരു ആനക്കൂട്ടം ഇവിടെ തമ്പടിച്ചിരുന്നു. അതിരാവിലെ റബ്ബർ ടാപ്പിംഗിനായി തോട്ടത്തിലേക്ക് പോകുന്ന തൊഴിലാളികൾക്കുനേരെ പലതവണ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. കാട്ടാനകൾ തോട്ടത്തിലും റോഡിലും നിലയുറപ്പിച്ചിരിക്കുന്നതിനാൽ പ്രദേശവാസികളും തോട്ടം തൊഴിലാളികളും ഭീതിയിലാണ് കഴിയുന്നത്. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഭീതി പടർത്തുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Elephant Falls Into Well
വാർത്തകളുടെ ലോകത്തുനിന്ന് യാഗശാലയുടെ തപസ്സിലേക്ക്; പത്രപ്രവർത്തകൻ സോമയാജിപ്പാടായ അപൂർവ്വ നിയോഗം
Summary

A wild elephant fell into an abandoned well inside the Harrison Malayalam Estate along the Kundai–Chokkana route in Thrissur district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER