ജീവിതത്തിന്റേയും മരണത്തിന്റേയും നടുക്കം

ജീവിതത്തിന്റേയും മരണത്തിന്റേയും നടുക്കം
Updated on
1 min read

ബോർഡർലൈൻ എന്ന കവിതാസമാഹാരം കഴിഞ്ഞവർഷത്തെ വായനയെ വലുതാക്കി. വേദനയുടെ, സ്നേഹത്തിന്റെ, ആനന്ദത്തിന്റെ, മടുപ്പിന്റെ പദകോശം തന്റെ കവിതയിലൂടെ നിർമ്മിക്കുകയാണ് രേഷ്മ സി ‘ബോർഡർലൈൻ’ എന്ന കവിതാസമാഹാരത്തിൽ ചെയ്യുന്നത്. ഭാഷയെ വേദനയുടേയും സ്നേഹത്തിന്റേയും നില പ്രാപിക്കാൻ വിട്ടയക്കുന്ന

പ്രക്രിയയാണ് ഈ കവിതകളിൽ കാണുന്നത്. കാവ്യത്തെ സംബന്ധിച്ചും കാവ്യാനുഭവത്തെ സംബന്ധിച്ചും ഓരോ കാലവും വ്യത്യസ്ത ധാരണകൾ രൂപീകരിക്കാറുണ്ട്. ഈ ധാരണകളുടെ വെളിച്ചമാണ് ഓരോ കാലത്തേയും ഭാവുകത്വത്തെ നിർണ്ണയിക്കുന്നത്. രേഷ്മയുടെ കവിതകൾ ഭാഷയുടെ സമർത്ഥമായ അതിരു നിർണ്ണയത്താലും ഓർമ്മയുടെ കലങ്ങിമറിയലാലും കാവ്യത്തിനും കാവ്യാനുഭവത്തിനും പുതിയ മാനങ്ങൾ നൽകുന്നു. ഉടലാഴത്തിൽ അനുഭവിക്കുന്ന കലയായി കവിത മാറുന്നു.

ഇടങ്ങളുടേയും അനുഭവങ്ങളുടേയും ഗന്ധങ്ങളുടേയും വറ്റിന്റേയും വേലിപ്പൂക്കളുടേയും സാന്ദ്രതയേറിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. അനുഭവങ്ങളുടെ കേവലമെഴുത്തല്ല; യാഥാർത്ഥ്യവും ഭാവനയും നിലവിലെ നിലയിൽനിന്നു പലമടങ്ങ് കീഴ്‌മേൽ മറിയുന്നു. പുഴക്കരയും കിണറും ഭീതിയും വിശപ്പും പല കവിതാവഴികളിലേക്കു ചിതറുന്നു. ജീവിതവും മരണവും തമ്മിൽ നിദ്രയും ഉണർന്നിരിക്കലും തമ്മിൽ പ്രേമവും വിരഹവും തമ്മിൽ ഭാഷയിൽ ഉള്ള ധാരണകളെ തന്റെ പദകോശത്തിൽ രേഷ്മ പുതുക്കിയെഴുതുന്നു.

“ഉറക്കം ഞെട്ടിയപ്പോൾ ഓർമ്മ/തലേ രാത്രിയിലെ / കറിച്ചട്ടിയുടെ /കഴുത്തിൽ

കുടുങ്ങിയ / ഒരു പച്ചരിവറ്റ്”

(ഓർമ്മ)

ഈ ലേഖനം കൂടി വായിക്കാം
വരി തോറും അപൂര്‍വ്വ മനോഹരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com