കെ.ജെ. വിനോദ് എഴുതിയ കവിത ‘ആനവാൽപ്പുരയിലെ കാറ്റ്’

കെ.ജെ. വിനോദ് എഴുതിയ കവിത ‘ആനവാൽപ്പുരയിലെ കാറ്റ്’
Updated on
1 min read

ഗ്രാമത്തിലേക്കൊരു

കാറ്റു വരുന്നു

മരങ്ങളെല്ലാമുലയ്ക്കുന്നു

കമ്പുകളെല്ലാമൊടിക്കുന്നു

മുറ്റത്തെ തെങ്ങ്

വളഞ്ഞുകുത്തുന്നു

പനയിൽ ഓലകൾ

ഒടിഞ്ഞുതൂങ്ങുന്നു

അയയിൽ തുണികൾ

പറന്നുനിൽക്കുന്നു

തൊഴുത്തിൽ ആടുകൾ

കയറുപൊട്ടിക്കുന്നു

അടുക്കളയിൽ കലം

വറ്റുണങ്ങി കിടക്കുന്നു

അമ്മ മുളകിടിക്കുന്നു

തെകത്തുകപ്പ

കോരിയെടുക്കുന്നു

അകത്തു കയറിയ കാറ്റ്

പുറത്തേക്കു ഭയന്ന

കുഞ്ഞിക്കണ്ണുകൾ കാണുന്നു

പ് ലാവേ... പ് ലാവേ വീഴല്ലേയെന്ന

കരച്ചിൽ കേൾക്കുന്നു

തള്ളിത്തുറക്കാനൊരു

വാതിലുപോലുമില്ലാത്ത വീട്ടിൽ

കാറ്റ് ചുറ്റിത്തിരിഞ്ഞ്

നാണംകെട്ടിറങ്ങിപ്പോകുന്നു

അയൽക്കാർ എത്തിനോക്കുന്നു

അതിശയിക്കുന്നു

ഇത്തവണയുമാ

മാടം വീണില്ലല്ലോ

കുട്ടികൾ വട്ടത്തിലിരുന്ന്

കപ്പ തിന്നുന്നു,

അമ്മ, കാറ്റ് കുടഞ്ഞിട്ട

പ്ലാവില കുത്തി

ആടിന് തീറ്റകൊടുക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com