ഞാന്‍ ഒരു മരണപുസ്തകം വായിക്കുകയായിരുന്നു. കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ട്. മരണനേരത്ത് ഒരാളുടെ അവസാനത്തെ ഓര്‍മ്മകള്‍ എന്തായിരിക്കും?
ഒരുപാട് പേര്‍ മരിച്ചുവീഴുമ്പോള്‍ ആരും ആരെക്കുറിച്ച് ഓര്‍ത്ത് കരയാതെയാകും. മരിച്ചുകിടക്കുമ്പോഴും കനത്ത ശോകഭാരം ചിലരുടെ മുഖത്ത് കാണും. ജീവിതം ജീവിച്ചു തീര്‍ന്നിട്ടില്ലാത്തതിന്റെ അസംതൃപ്തി അസ്ഥികളിലും ദ്രവിക്കാത്തവണ്ണം ചിലരുടെ ശവക്കുഴിയില്‍ പൂക്കുന്നുണ്ടാകും.
അനന്തകാലത്തോളം മനുഷ്യര്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുകയില്ല. ഈ ഭൂമിയില്‍നിന്ന് മനുഷ്യവര്‍ഗ്ഗം എന്നെന്നേക്കുമായി തുടച്ചുമാറ്റപ്പെടും. മനുഷ്യന്‍ ചിന്തിച്ചിട്ടുപോലുമില്ലാത്ത നരകാഗ്‌നികള്‍, മരണതാണ്ഡവങ്ങള്‍...
പുസ്തകത്തിന്റെ വരികളില്‍നിന്ന് എവിടെയൊക്കെയോ എന്റെ കണ്ണടഞ്ഞുപോകുന്നു. പണ്ടൊരു വിശ്വാസമുണ്ടായിരുന്നു. ഇനിയും ഒരമ്മയുടെ വയറ്റില്‍നിന്ന് ഈ ഭൂമിയില്‍ പുനര്‍ജ്ജനിക്കും എന്ന ആശ്വാസമുണ്ടായിരുന്നു.
വായിച്ചുവെച്ച ഏടുകള്‍ കൂടണയാന്‍ വെമ്പുന്ന കിളികളെപ്പോലെ എങ്ങോട്ടോ പറന്നുപോകുന്നു. എന്റെയുള്ളിലേക്ക് പലതരം കാഴ്ചകള്‍ കടന്നുവരുന്നു...
ചിലപ്പോള്‍ അത് ഒരു നട്ടുച്ച നേരത്തെ അലതല്ലുന്ന കടലാകാം. അല്ലെങ്കില്‍, വിജനമായ ഒരു പകലിന്റെ മദ്ധ്യത്തില്‍ എവിടെയോ ഉള്ള ഒരു വീടിന്റെ മുഷിഞ്ഞ അകത്തളമാകാം. അവിടെ ഏകാന്തത്തില്‍ തുണിക്കീറലുകള്‍ തുന്നുന്ന പെണ്‍കുട്ടി. എണ്ണമയമില്ലാത്ത തലമുടി അവള്‍ 'ചറപറ' മാന്തിക്കൊണ്ടിരിക്കുന്നു. ഒരു നാടന്‍പാട്ട് മൂളുന്നു. അതല്ലെങ്കില്‍ ചത്തുകിടക്കുന്ന ഒരമ്മയുടെ മുലചപ്പിക്കിടക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രമാകാം. ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന കാഴ്ചകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടോയെന്നറിയില്ല. പെട്ടെന്ന് എനിക്കു ഒരു സംഭവം ഓര്‍മ്മവന്നു. ഇപ്പോഴൊന്നുമല്ല, കുറേയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ചതാണ്. ഒരു പ്രവാസ ജീവിതത്തിന്റെ അവസാനം ഹെമിങ്‌വേയുടെ 'കടലും കിഴവനും' നോവലിലെ കഥാപാത്രത്തെപ്പോലെ ഒരു തിമിംഗലത്തിന്റെ അസ്ഥികൂടവുമായാണ് ഞാന്‍ നാട്ടില്‍ പറന്നിറങ്ങിയത്. ആര്‍ക്കും വേണ്ടാത്ത ഒരു പാഴ്‌വസ്തുപോലെ എന്റെ കിടപ്പുമുറിയുടെ ഏകാന്തത്തില്‍ ഞാന്‍ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. എന്റെ മുഖത്ത് അക്കാലത്ത് ദുഃഖത്തിന്റെ പാരമ്യത്തിലുള്ള ഒരു കടലുണ്ടായിരുന്നു. സുന്ദരിയായ ഭാര്യയുടെ പ്രണയത്തുടിപ്പുകള്‍, മക്കളോടൊത്തുള്ള സഹവാസങ്ങള്‍, എല്ലാം എനിക്ക് നഷ്ടപ്പെട്ടിരുന്നു. ജീവിക്കുന്ന ഒരു ശവം എന്നതിലപ്പുറം ഒരു വിശേഷണവും അര്‍ഹിക്കാത്ത എനിക്ക് മരിച്ചാല്‍ മതിയെന്ന തോന്നലായിരുന്നു. പഴയ സുഹൃത്തുക്കളെ കാണാറില്ല. സ്‌നേഹമുള്ള ഒരു വാക്ക് എവിടെ നിന്നുമില്ല... പിന്നീടെപ്പോഴോ ആണ് ഒരു മൊബൈല്‍ഫോണ്‍ കയ്യില്‍ കിട്ടുന്നത്. സത്യത്തില്‍ അത് എനിക്ക് വലിയ ഭാരമായിരുന്നു. ആരെങ്കിലും എന്നെ വിളിക്കുന്നുണ്ടെങ്കില്‍ത്തന്നെ എന്നെ കുറ്റപ്പെടുത്താനും ചീത്ത പറയാനുമായിരുന്നു. അങ്ങനെയിരിക്കെ ഒരു അര്‍ദ്ധരാത്രിയില്‍ എനിക്ക് ഒരു ടങട സന്ദേശം വന്നു. എവിടെനിന്നാണെന്നറിയില്ല. ആരാണെന്നറിയില്ല. 'Is there an airport nearby, OR is that just my heart taking off? You must show some signal. I Shall be waiting for it, longing for it?'
പെട്ടെന്ന് എന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ശ്വാസതടസ്സവും തൊണ്ടവരള്‍ച്ചയും അനുഭവപ്പെട്ടു. മൊബൈല്‍ഫോണില്‍ ഒരു കടലിരമ്പമാണ് കേള്‍ക്കുന്നത്. അതൊരു സ്ത്രീയുടെ ശബ്ദമാണ്. മലയാളിയാണ്. അവള്‍ക്ക് വീട്ടില്‍നിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകണം. എന്റെയുള്ളില്‍ ഒരു ആകാശം നിറഞ്ഞു. ഒട്ടും മേഘമില്ലാത്ത ആകാശം. കുളിര്‍മ്മയുടെ കാറ്റ് വീശുന്നു. വിജനമായ പാതയോരങ്ങളില്‍ പൊളിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍... എവിടെയാണ് ഈ സ്ഥലം? സ്ഥലകാലങ്ങള്‍ക്കപ്പുറത്തെവിടെയോ നിന്ന്, ഏതോ വിദൂരതയില്‍നിന്ന് അവളുടെ ശബ്ദം ഒഴുകിവരുന്നു. എന്നെക്കുറിച്ച് അവള്‍ പറഞ്ഞത് കേട്ട് എനിക്ക് ചിരിവന്നു. ചിരിയോടൊപ്പം കണ്ണുനീര്‍ ഒലിച്ചിറങ്ങി കവിളുകള്‍ നനഞ്ഞു. ഞാന്‍ സ്‌നേഹമുള്ളവനാണത്രേ. വിശ്വസ്തനും നല്ലവനുമാണെത്രേ. എന്നെപ്പോലെ ഒരാള്‍ ഈ ഭൂമിയില്‍ ആയിരത്തിലൊരാളാണുപോലും! അതു കേട്ടപ്പോള്‍ എനിക്ക് എന്നോടുതന്നെ പരമപുച്ഛവും വെറുപ്പും തോന്നി. 'ജീവിച്ചിരിക്കുന്ന ശവമാണ് ഞാന്‍.' എന്തൊക്കെ പറഞ്ഞിട്ടും അവള്‍ക്ക് ഒരേ പല്ലവി മാത്രം. ഐ ലൗ യൂ, ഐ ലൗ യൂ...
എന്നെക്കുറിച്ച് എനിക്കറിയാവുന്നതുപോലെ ഈ ലോകത്ത് ആര്‍ക്കാണറിയുക! എന്റെ മരണം പടിവാതില്‍ക്കല്‍ മുട്ടിനില്‍ക്കുകയാണെന്ന് എനിക്കറിയാം. ആര്‍ത്തിയാണ് എനിക്ക്... ഒരു വിടചൊല്ലലിന്റെ ദൈന്യതയില്‍ ഈ ലോകത്തിന്റെ കാഴ്ചകള്‍ കാണാന്‍ തിരകളടങ്ങാത്ത ആര്‍ത്തിയാണെനിക്ക്. ഇടയ്ക്കിടെ സ്വയം വിതുമ്പിയിരുന്നുപോകം. ആരോടൊക്കെയോ അസൂയ തോന്നും. പെണ്‍കുട്ടികളുടെ ഉടല്‍രഹസ്യങ്ങളില്‍നിന്ന് തീപ്പൊരികളാണ് ചിതറിത്തെറിക്കുന്നത്. അവര്‍ വേറൊരു ഗ്രഹത്തിലാണ് ജീവിക്കുന്നതെന്നു തോന്നും. ജീവിതം അവര്‍ ആഘോഷിക്കുകയാണ്. എനിക്കിപ്പോള്‍ ജനിച്ചാല്‍ മതിയായിരുന്നു. ഞാന്‍ മുടി നരച്ച ഒരു വൃദ്ധനാണ് എന്നു പറയുമ്പോഴൊക്കെയും അവള്‍ പറയും: 'എനിക്കറിയാവുന്ന ഏതൊരു ചെറുപ്പക്കാരനേക്കാളും ചെറുപ്പമാണ് നിങ്ങള്‍... ഐ ലൗ യൂ...'
അവള്‍ എന്റെയുള്ളിലേക്ക് ഒരു ഇരമ്പുന്ന കടല്‍ കൊണ്ടുതന്നു. അത് ഏതുനേരവും ഇരമ്പിക്കൊണ്ടിരുന്നു. ഓരോന്നോര്‍ത്ത് എനിക്ക് പിന്നെയും ചിരിവന്നുകൊണ്ടിരുന്നു. കവിളിലൂടെ കണ്ണീരും ഒലിച്ചിറങ്ങാന്‍ തുടങ്ങി. അവ്യക്തമായ അവളു!ടെ രൂപം, മുഖച്ഛായ എല്ലാം എനിക്ക് ഒരു പ്രഹേളികയായി അനുഭവപ്പെട്ടു. എന്റെ ആരാധനാപാത്രങ്ങളായ സിനിമാനടികളുടെ ശരീരഘടനയും മുഖച്ഛായയും ഞാന്‍ ഭാവന ചെയ്തു നോക്കി. ആരുടെ മുഖച്ഛായയായിരിക്കും അവള്‍ക്ക്? പഴയ തമിഴ് സിനിമയിലെ നായികമാരാണ് എന്റെ മനസ്സ് നിറയെ. വൈജയന്തിമാലയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു...
ഏതോ ഒരു നോവലിലെ വരികള്‍ എനിക്ക് ഓര്‍മ്മവന്നു. സന്ദര്‍ഭവുമായി ഒരു ബന്ധവുമില്ലാത്ത ചില വരികള്‍: 'എനിക്ക് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യം എന്താണെന്ന് നിനക്കറ്യാമോ? എന്റെ വായില്‍ക്കൂടിയും കണ്ണില്‍ക്കൂടിയും പൊക്കിളില്‍ക്കൂടിയും എല്ലാ ദ്വാരങ്ങളിലൂടെയും നിന്നില്‍നിന്ന് ഗര്‍ഭം ധരിക്കണം...'
ഈയിടെയായി ഓരോന്നോര്‍ത്ത് വെറുതെ എനിക്ക് ചിരി വരും. എന്റേത് എന്നു പറയാന്‍ എനിക്കെന്താണുള്ളത്? ഉള്ള് നോവുന്ന എന്തെങ്കിലും സംഭവമുണ്ടായാല്‍ ഉടനെ ഞാനത് എന്റെ മനസ്സിന്റെ ഭൂപടത്തില്‍നിന്ന് മായ്ചുകളയും. മനസ്സിന്റെ സ്വഭാവത്തെക്കുറിച്ച് പറയുക ആര്‍ക്കും എളുപ്പമല്ല. എന്റെയുള്ളില്‍ മരിച്ചവരുടെ മുഖങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. ഞങ്ങള്‍ അനുഭവിച്ച കൊടിയ വേദനകള്‍ക്കു മുകളിലാണ് നിങ്ങള്‍ സ്വര്‍ഗ്ഗകുടീരങ്ങള്‍ പടുത്തുയര്‍ത്തുന്നതെന്ന് അവരെന്നെ ഓര്‍മ്മപ്പെടുത്തും. എനിക്ക് പേടിയാണ്; ഇന്നലെകളുടെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞുനോക്കാന്‍!...
അവസാനം, എല്ലാ ആസക്തിയും എന്നെ വിട്ടൊഴിഞ്ഞു. ഹൃദയത്തിന്റേയും തലച്ചോറിന്റേയും കവിഞ്ഞൊഴുകല്‍ അവസാനിച്ചു. ഞാനൊരു വാടിക്കൂമ്പിയ പുരുഷലിംഗം മാത്രമായി മാറുകയായിരുന്നു. പലരുടേയും ജീവിതാന്ത്യത്തിലെ രഹസ്യം എനിക്ക് മനസ്സിലായി. ഞാന്‍ മദിച്ചുനടന്ന ഭൂതകാലം ഒരു ശവക്കുഴിയിലെന്നപോലെ എന്റെ ശരീരത്തിലാണ് കിടക്കുന്നത്. ഉള്ളിലെ തൃഷ്ണകളുടെ കടലിന് ലിംഗോദ്ധാരണശേഷിയുമായി ബന്ധമില്ലായിരുന്നു. എന്നിട്ടും ഒരു സ്ത്രീയുടെ ഗാഢാശ്ലേഷം ഞാന്‍ കൊതിക്കുന്നുണ്ടായിരുന്നു. സ്ത്രീയുടെ നഗ്‌നമാറിടത്തില്‍ എനിക്ക് മുഖംപൂഴ്ത്തി കരയണമായിരുന്നു. എന്റെ തോന്നല്‍ ഞാനിപ്പോഴും ഒരു യുവാവാണെന്നും ഞാന്‍ ജീവിക്കുന്നത് എന്റെ ചെറുപ്പക്കാലങ്ങളിലെവിടെയോ ആണെന്നും! എന്റെ വിചാരങ്ങളില്‍ പോലും ഭൂതകാലത്തില്‍നിന്ന് പ്രത്യക്ഷപ്പെട്ട അസംതൃപ്തനായ ഏതോ യുവാവിന്റെ പ്രേതമാണ് സംസാരിക്കുന്നതെന്നു തോന്നും.
കുറേയേറെ രാത്രികള്‍ ഉറക്കമില്ലാതെ ഞാന്‍ കഴിച്ചുകൂട്ടി. രാത്രിയിലാണ് അവള്‍ പ്രത്യക്ഷപ്പെടുന്നത്. പുലര്‍ച്ചെ നാലുമണിവരെ അവളെന്റെ കൂടെയുണ്ടാകും. 'Kisss you darling,,,' അങ്ങനെയെന്തൊക്കെയോ ഉരുവിട്ടുകൊണ്ട് പൊടുന്നനെ അവള്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ഏതോ അജ്ഞാതകേന്ദ്രത്തില്‍നിന്ന് ഗൂഢലക്ഷ്യത്തോടെ ആരോ എന്റെ വിചാരങ്ങളെ ചോര്‍ത്തിയെടുക്കുകയാണെന്ന് ഞാന്‍ സംശയിച്ചുവെങ്കിലും പതുക്കെപ്പതുക്കെ അവളുടെ മാസ്മരികവലയത്തിലേക്ക് ഞാന്‍ കൈവിട്ടുവീഴുകയായിരുന്നു. ഏതോ ഒരു ഫ്‌ലാറ്റിലെ കിടപ്പുമുറിയുടെ ഏകാന്തതയില്‍നിന്ന് ഒരു ഘടികാരത്തിന്റെ ടിക് ടിക് ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അഥവാ അങ്ങനെയൊക്കെ ഞാന്‍ സങ്കല്പിച്ചു. അവളുടെ കിടപ്പുമുറിയുടെ എല്ലാ വിശദാംശങ്ങളും ഞാനെന്റെ മനസ്സിന്റെ കണ്ണാടിയില്‍ നോക്കിക്കണ്ടു. പിങ്ക് നിറത്തിലുള്ള ജനാലക്കര്‍ട്ടന്‍. കടുംചുവപ്പുനിറത്തിലുള്ള കിടയ്ക്ക വിരി. മേശപ്പുറത്ത് നീലപ്പൂക്കളുടെ പൂപ്പാത്രം. കുതിച്ചുപായുന്ന ഒരു വെള്ളക്കുതിരയുടെ ചിത്രം ചുമരിന്മേല്‍, അടിവസ്ത്രങ്ങളുടെ സുതാര്യതയില്‍ വെളുത്ത നൈറ്റിയാണവള്‍ ധരിച്ചിരിക്കുന്നത്. അവളു!ടെ നിബിഡമായ അരക്കെട്ട് മോഹിപ്പിക്കുന്ന കാഴ്ചയാണെങ്കിലും അവള്‍ക്ക് മുഖമുണ്ടായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും അവളു!ടെ മുഖം മാത്രം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല.
പലവിധ കാഴ്ചകളും ഇങ്ങനെ മാറിമാറി എന്റെയുള്ളില്‍ വന്നുകൊണ്ടിരുന്നു. കടലുകള്‍ക്കപ്പുറത്തുനിന്ന് ദുബായിലോ അബുദാബിയിലോ ഉള്ള ബാറിലെ നിശാനൃത്തമായിരിക്കും ചിലപ്പോള്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു നിശാനൃത്തത്തിന്റെ ഇടവേളയ്ക്കുശേഷം വിശ്രമമുറിയില്‍ ഇരിക്കുമ്പോഴാകും അവളെന്നെ 'ഡാര്‍ലിങ്' എന്നു വിളിക്കുന്നത്. അവള്‍ ധരിച്ച ആഭാസവസ്ത്രംപോലും എനിക്കപ്പോള്‍ കാണാമായിരുന്നു. അതല്ലെങ്കില്‍ മേഘക്കീറുകള്‍ക്കിടയിലൂടെ പറന്നുപോകുന്ന ഒരു വിമാനത്തിന്റെ നീല യൂണിഫോമിട്ട ലേഡി അറ്റന്‍ഡര്‍, അവളുടെ വിശ്രമവേളയിലെ സല്ലാപങ്ങള്‍... പലതും ഞാന്‍ സങ്കല്പിച്ചുനോക്കും. പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തുപോകും. അത് ഒരു വേശ്യാലയത്തിലെ കാത്തിരിപ്പു മുറിയാണെങ്കിലോ? ചോളി കേ പീഛേ ക്യാഹേ... ചോളി കേ പീഛേ ക്യാഹേ... വേശ്യാലയത്തിലെ പതിവുഗാനങ്ങള്‍ അവിടെ മുഴങ്ങുന്നുണ്ടാകും. പൂവും പൊട്ടും ചൂടിയ മാംസരൂപങ്ങള്‍. അവളോടൊത്ത് കാത്തിരിപ്പു മുറിയിലിരുന്ന് ചിരിച്ച് സല്ലപിക്കുന്നുണ്ടാകും. കടുംനിറത്തിലുള്ള സാരിയായിരിക്കും അവള്‍ ഉടുത്തിരിക്കുന്നത്. ക്രീം തേച്ച് മിനുക്കിയ മുഖത്ത് ചോരനിറത്തിലുള്ള ലിപ്സ്റ്റിക്ക് തേച്ചിട്ടുണ്ടാകും. വലിയ വാലിട്ട് കണ്ണെഴുതിയിട്ടുണ്ടാകും. ആനവട്ടത്തിലുള്ള പൊട്ട്, കൈനിറയെ ചുകന്ന കുപ്പിവളകള്‍, നെയില്‍ പോളീഷ്, അത്തറിന്റേയും വിയര്‍പ്പിന്റേയും സമ്മിശ്രമായ ഗന്ധം, പതിവുകാരുടെ 'മേരാ പ്യാരേ' തുടങ്ങിയ ശബ്ദങ്ങള്‍, എല്ലാമെന്റെ ദൃശ്യതലത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഒരിടവേളയ്ക്കുശേഷമുള്ള വിയര്‍പ്പുനാറ്റമുള്ള ഒഴിഞ്ഞ സമയം നോക്കിയാവും അവളെന്റെ വിശേഷങ്ങള്‍ തിരക്കുന്നത്. അവള്‍ ഒരു വലിയ ബാങ്ക് ബാലന്‍സ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും എനിക്കുവേണ്ടി കാത്തിരിക്കുകയാണെന്നുമൊക്കെ പറഞ്ഞതായി ഓര്‍ക്കുന്നു. വളരെ വേഗത്തില്‍ ഞാനേതോ മൂഢസ്വര്‍ഗ്ഗത്തില്‍ അകപ്പെട്ടതുപോലെ ദിശാബോധം നഷ്ടപ്പെട്ടവനായി മാറി. എത്രതന്നെ കെഞ്ചി ചോദിച്ചിട്ടും അവളുടെ ഫോട്ടോ മാത്രം എനിക്കയച്ചു തന്നില്ല. അവള്‍ ഞാന്‍ സങ്കല്പിക്കുന്നതിനേക്കാള്‍ സുന്ദരിയാണെന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. പിന്നെപ്പിന്നെ ഞങ്ങള്‍ പങ്കിടാത്ത ഒരു വിഷയവും ഇല്ലെന്നായി.
അവള്‍ കവിതയെഴുതുമത്രേ. ലൈംഗിക ഗന്ധമുള്ള മോശപ്പെട്ട വാക്കുകളും ഞങ്ങള്‍ പരസ്പരം കൈമാറിക്കൊണ്ടിരുന്നു. അവളെനിക്ക് അയച്ചുതരുന്ന കാപ്‌സ്യൂള്‍രൂപത്തിലുള്ള നീലക്കഥകള്‍ നിറയെ തെറിവാക്കുകളുടെ പൂരമായിരുന്നു. ജൃശരസ, ഢൗഹ്മ, ജൗ്വ്വ്യ, ഇീസല... ഉദ്ധാരണസമയത്ത് എന്റെ ലിംഗത്തിന് എത്ര ഇഞ്ച് നീളമുണ്ടെന്നുപോലും അവളെന്നോട് ചോദിച്ചു. അവള്‍ ധരിച്ച അടിവസ്ത്രത്തിന്റെ നിറംപോലും അവളെനിക്ക് പങ്കിടുമായിരുന്നു. അവളുടെ പാന്റീസിന്റെ തളര്‍ത്തുന്ന മാസ്മരിക ഗന്ധം വരെ എനിക്കപ്പോള്‍ അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. സ്ത്രീ ശരീരത്തിന്റെ ദുര്‍ഗന്ധമുള്ള ഭാഗങ്ങളാണ് മനസ്സില്‍ ഏറ്റവും അടുപ്പം തോന്നിക്കുന്നവ എന്ന് ഞാനെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എനിക്കിഷ്ടപ്പെട്ട നിറം, എന്റെ മധുവിധു രാത്രി, ഇഷ്ടപ്പെട്ട ലൈംഗിക പോസ്, എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍, നിരവധി ചോദ്യങ്ങള്‍ അവള്‍ ചോദിച്ചുകൊണ്ടിരുന്നു. സ്ത്രീശരീരത്തില്‍ ഏറ്റവും വശ്യമായത് മാറിടമാണോ അരക്കെട്ടാണോ? ലൈംഗിക പോസുകളില്‍ ഉീഴഴ്യ ട്യേഹല ഇഷ്ടമാണോ? ഏതുതരം കഥകളാണ് ഞാനെഴുതുന്നത് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍. അവള്‍ക്കിഷ്ടം ലൗസ്‌റ്റോറീസ് ആണ്. ഇഷ്ടപ്പെട്ട എഴുത്തുകാരി ഇന്ദുമേനോന്‍, അയ്യ്യേ, ഇന്ദുമേനോനോ? എനിക്ക് ചിരിവന്നു.
കഥയെഴുത്തിനെക്കുറിച്ചും അവള്‍ സംശയങ്ങള്‍ ചോദിച്ചു: 'കഥയ്ക്ക് ഒരു സാര്‍വ്വദേശീയ ഭാഷയുണ്ട്. എവിടെയുമുള്ള മനുഷ്യനോടും അത് ദേശാന്തരങ്ങള്‍ക്കപ്പുറം സംസാരിക്കുന്നുണ്ട്.' ഒട്ടെറെ കാര്യങ്ങള്‍ ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു. ഓര്‍മ്മകള്‍ മരിച്ചാല്‍ നമ്മളും മരിക്കുന്നു. ഓര്‍മ്മകളാണ് നമ്മുടെ ജീവിതമെന്ന് ഓര്‍മ്മ നഷ്ടപ്പെടുമ്പോഴാണ് നമുക്ക് മനസ്സിലാവുക. ജീവിതത്തിന് ഒരര്‍ത്ഥവും ഇല്ലാതാകുന്നു. ജീവിതം എന്ന പ്രഹേളികയ്ക്കു മുന്നില്‍ തുറിച്ചുനോക്കിയിരിക്കുമ്പോള്‍ മനസ്സ് എഴുതാത്ത ഒരു കടലാസ് പോലെ ശൂന്യമായിരിക്കും. ഒരെഴുത്തുകാരന്‍ എന്ന നിലയ്ക്ക് അയാള്‍ക്ക് പിന്നീട് ഒരു പ്രസക്തിയുമില്ല. ഓമലാളേ, നീയെന്റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയിരിക്കുന്നു! നിന്റെ ഒരു കരസ്പര്‍ശം കൊണ്ട് ഒരു പൂമരം പോലെ ഞാന്‍ പൂത്തുതളിര്‍ത്തിരിക്കുന്നു! 'ഓമലാളെ കണ്ടു ഞാന്‍, പൂങ്കിനാവില്‍...' എത്ര ഹൃദ്യമായാണ് ഞാനിപ്പോള്‍ പാട്ടുകള്‍ പാടുന്നത്. ഞാനിപ്പോള്‍ മുപ്പത്തിയഞ്ച് വയസ്സുള്ള ചെറുപ്പക്കാരന്റെ മനസ്സാണ്; ഇപ്പോള്‍ ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളും ആത്മവിശ്വാസവും തോന്നുന്നു. പതിവില്ലാതെ ദിവസവും പുലര്‍ച്ചെ കുളിച്ച് നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നു. എന്തതിശയം! ഞാന്‍ ശരിക്കും പ്രേമത്തിനായി ദാഹിക്കുകയായിരുന്നു. എത്രയോ കാലങ്ങള്‍ക്കുശേഷം കിളികള്‍ കരയുന്നത് ഞാന്‍ കേള്‍ക്കുകയായിരുന്നു. മുറ്റത്തെ പൂച്ചെടികളുടെ നാനാവര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ ഞാനിപ്പോഴാണ് ശരിക്കും കാണുന്നത്.
മിക്ക ദിവസവും രാത്രിയില്‍ തലയിണയില്‍ മുഖംപൂഴ്ത്തി സന്തോഷം കൊണ്ട് ഞാന്‍ കരഞ്ഞുപോകും. അവളു!ടെ മാറിടത്തില്‍ മുഖം പൂഴ്ത്തിയുള്ള ഉറക്കമാണ്. പിറ്റേന്ന് ബ്രേക്ക്ഫാസ്റ്റിനു ഞാനെന്താണ് കഴിച്ചതെന്ന് അവള്‍ ചോദിക്കും. ഡിന്നറിന് ഞാനെന്താണ് കഴിച്ചത് എന്ന ചോദ്യത്തോടെയാണ് അവള്‍ രാത്രി സംഭാഷണം തുടങ്ങുക. പലതും ഞാനവള്‍ക്ക് എഴുതിക്കൊണ്ടിരുന്നു. ഞാനെഴുതുന്ന എന്റെ കഥകളിലെ ശകലങ്ങള്‍...
'തുടരും' എന്ന മുഖവുരയോടെ പല ദിവസങ്ങളായി ഞാനത് അവള്‍ക്ക് അയച്ചുകൊടുത്തു. 'ഒരാളെ കണ്ടാലറിയാം, ജീവിതകാലം മുഴുക്കെ അയാളോടൊത്തുള്ള ജീവിതം ദുഷ്‌കരമായിരിക്കും എന്ന്! പെണ്‍ഹോര്‍മോണിന്റെ ലഹരിയില്‍ ആദ്യസമാഗമം ഒരു ആവേശത്തില്‍ സംഭവിച്ചതാകും. അതു പിന്നെ ഒരു ബ്ലൂഫിലിമിലെ പലവിധ പോസുകളിലുള്ള ആനന്ദക്രീഢയായി മാറും. ആ യുവാവ് അപക്വമതിയാണ് എങ്കില്‍ ആവേശകരമായ ഒരു ലൈംഗികാനന്ദം കിട്ടിക്കഴിഞ്ഞാല്‍ ഒരു നിമിഷംപോലും അയാള്‍ക്ക് തന്റെ പങ്കാളിയെ വിട്ടുപിരിയാന്‍ കഴിയില്ല. തരംതാഴ്ന്ന ലൈംഗിക സംഭാഷണത്തിനപ്പുറത്തേക്ക് അയാളുടെ ലോകത്ത് ശൂന്യതയല്ലാതെ ഒന്നും തന്നെയില്ല. പുസ്തകങ്ങളില്ല. ജീവിതലക്ഷ്യങ്ങളില്ല. അനശ്വരമായ പ്രേമകാവ്യങ്ങള്‍ അയാള്‍ വായിച്ചിട്ടില്ല. സ്‌നേഹം, അനുരാഗം, പ്രണയം എന്നെല്ലാം അയാള്‍ പറയും. മധുരമായ വാചകക്കസര്‍ത്തുകള്‍ നടത്തും. പങ്കാളിയെ പ്രാണനു തുല്യം സ്‌നേഹിക്കുന്നുണ്ടെന്നു പറയും. ഉള്ളില്‍ പശകെട്ടിയ സ്വാര്‍ത്ഥതയല്ലാതെ ഒന്നുമില്ലാത്ത ഒരാള്‍. ലഹരി, ലഹരി. ഏതുനേരവും ആ ഒരേയൊരു ഇംഗിതത്തെക്കുറിച്ചുള്ള ഒഴിയാബാധയില്‍ ഒരു പെണ്‍ശരീരത്തെ അയാള്‍ ക്രൂരമായി ഉഴുതുമറിച്ചിടുകയാണ്. അവളെ അയാള്‍ പട്ടിയാക്കും. അയാള്‍ 'ഭൗ ഭൗ' കുരച്ചുകൊണ്ട് അവളുടെ പിന്നാമ്പുറത്ത് തുളച്ചുകയറും. ഉമിനീരൊലിക്കുന്ന നാക്കുമായി അവളെ നക്കിത്തുടയ്ക്കും. അവള്‍ ദിനംപ്രതി ആത്മാവില്ലാത്ത ഒരു ജഡശരീരമായി മരിച്ചുകൊണ്ടിരിക്കുകയാകും. അവളു!ടെമേല്‍ എത്രമേല്‍ കെട്ടിമറിഞ്ഞാലും അയാളുടെ പൂച്ചക്കാമത്തിനു തൃപ്തിവരില്ല. വളരെവേഗം അവള്‍ക്ക് മനസ്സിലാകും, അയാള്‍ ഒരു കാട്ടുപൂച്ചയോ കാട്ടുപോത്തോ ആണ്. അവളുടെ ജീവിതസ്വപ്‌നങ്ങള്‍ക്ക് അയാളെ കൂട്ടാളിയാക്കാന്‍ ഒക്കില്ല. അവളാണെങ്കില്‍ ഉടല്‍രഹസ്യങ്ങളുടെ എത്രയെടുത്താലും തീരാത്ത സ്വര്‍ണ്ണഖനിയായി മാറിക്കൊണ്ടിരിക്കുകയുമാണ്. രണ്ട് പേര്‍ക്കിടയില്‍ ഒത്തൊരുമിച്ചു പോകാനുള്ള കെമിസ്ട്രി ഇല്ലെന്ന് ഏറെ വൈകിയാണവള്‍ക്ക് മനസ്സിലായത്. അവള്‍ക്കാണെങ്കില്‍ അയാളെ ഉടനെ വിട്ടുപിരിയുകയും വേണം. അയാളാണെങ്കില്‍ അട്ടയെപ്പോലെ ചോരകുടിച്ചുകൊണ്ട് അവളു!ടെ ശരീരത്തില്‍ കടിച്ചുതൂങ്ങിയിരിക്കുകയും...
ഓമലാളേ, ഈ കഥയുടെ അവസാനം വലിയൊരു ദുരന്തമാകുന്നത് എനിക്കിപ്പോള്‍ കണ്‍മുന്നില്‍ കാണാം. അവള്‍ ബസ് സ്‌റ്റോപ്പില്‍ കേരളവര്‍മ്മ കോളേജിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയാണ്. അയാള്‍ എന്തൊക്കെയോ ആംഗ്യത്തില്‍ സംസാരിച്ചുകൊണ്ട് അവളുടെ മുന്നിലേക്ക് കടന്നുവരികയാണ്. അവള്‍ നിഷേധഭാവത്തില്‍ തലയാട്ടിക്കൊണ്ട്...
പിന്നെ അവശേഷിച്ചത് അവളു!ടെ മഞ്ഞയും പച്ചയും കലര്‍ന്ന കത്തിക്കരിഞ്ഞ പൈജാമയുടേയും ജൂബ്ബയുടേയും അവശിഷ്ടങ്ങള്‍...
'ഭും' എന്ന ഒരു തീയ്യാളലായിരുന്നു. റോഡില്‍ ഒരു തീപ്പടര്‍പ്പിന്റെ ഉരുള്‍പൊട്ടലായിരുന്നു...
ഇങ്ങനെ എഴുതി പൂര്‍ത്തിയാകാത്ത കഥയുടെ ഒട്ടേറെ ശകലങ്ങള്‍ ഞാനവള്‍ക്ക് അയച്ചുകൊണ്ടിരുന്നു. ഒരു ദിവസം എന്നെ അമ്പരപ്പിച്ചുകൊണ്ട് ഒരു മെസ്സേജ് അവളെനിക്ക് അയച്ചുതന്നു. 'ഒരു കസ്റ്റമര്‍ വരുന്നു. ഒരു കുതിരയുടെ ലിംഗമുള്ള അറബിരക്തമുള്ള ഒരാള്‍. എങ്ങനെയാണ് ഞാനയാളെ തൃപ്തിപ്പെടുത്തേണ്ടത്?'
അത് അവളുടെ ചുമ്മാ ഒരു തമാശയാണെന്ന് വിശ്വസിക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ. എങ്കിലും അയാള്‍ക്ക് എത്രയും വേഗം ശീഘ്രസ്ഖലനം ഉണ്ടാകാന്‍ പാകത്തിലുള്ള കൈക്രിയകള്‍ ഞാനവള്‍ക്കു പറഞ്ഞുകൊടുത്തു. അവള്‍ മറുപടിയായി എന്തൊക്കെയോ അസാധാരണ ലിഖിതങ്ങള്‍ എനിക്കയച്ചു തന്നു. മമമവവവ.... മമമവവവ.... മമമവവവ... പിന്നെയെപ്പോഴോ ഒരിക്കല്‍ നമ്പര്‍ തെറ്റിയാണ് അവളെന്നെ വിളിച്ചത്. 'നിഖില്‍, അവരെന്നെ കൊല്ലും... നീയെവിടെയാണ്? എനിക്ക് വിശക്കുന്നു. ഞാന്‍ പാമില റെസ്‌റ്റോറന്റില്‍ കാണും. കാത്തിരിക്കുന്നു...'
പിന്നീട് കുറേ ദിവസങ്ങള്‍ മെസ്സേജ് ബോക്‌സ് ശൂന്യമായിരുന്നു. ഞാന്‍ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അപരിചിതനായ ഏതോ ഒരാളാണ് സംസാരിക്കുന്നത്. അയാള്‍ എനിക്ക് മനസ്സിലാകാത്ത ഉറുദുവിലാണ് സംസാരിക്കുന്നത്. ശബ്ദം വളരെ പരുക്കനായിരുന്നു. എന്നെ അയാള്‍ തെറികൊണ്ട് അഭിഷേകം ചെയ്യുകയാണ് എന്ന ഒരു ഏകദേശ ധാരണ എനിക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. മരം കീറുന്ന ഈര്‍ച്ചവാളിന്റെ ഒച്ചയുള്ള ഒരാള്‍. 'ബഹന്‍ച്യുത്' എന്ന വാക്ക് മാത്രം എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ദൈവമേ, അവള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അവളുടെ സാന്നിദ്ധ്യം എനിക്ക് നഷ്ടപ്പെട്ടതോടെ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ഒരുപക്ഷേ, അവള്‍ ആത്മഹത്യ ചെയ്തതാണെങ്കിലോ! ഓടിയൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തെരുവുഗുണ്ടകള്‍ അവളെ റേപ്പ് ചെയ്തു കൊന്നതാണെങ്കിലോ! മനസ്സ് ക്ഷോഭിക്കുന്ന കടലായി മാറുകയായിരുന്നു. പിന്നെയും പിന്നെയും ഞാനവളെ വിളിച്ചുകൊണ്ടിരുന്നു. 'darling, wer ar u?'
അവസാനം എനിക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഒരു സ്ത്രീശബ്ദം എന്റെ ചെവിയില്‍ മുഴങ്ങി. നീയാരോടാണ്... എന്റെ മകള്‍... ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട്...' ചില വാക്കുകള്‍ മാത്രമേ ഞാന്‍ കേട്ടുള്ളൂ. എന്റെ തലയ്ക്കുള്ളില്‍ ഒരു ആകാശം കുപ്പിച്ചില്ലുകള്‍പോലെ പൊട്ടിത്തെറിച്ചു. ഞാനെഴുതിയതെല്ലാം അവളുടെ സ്മാര്‍ട്ട് ഫോണില്‍ ഇപ്പോഴും സേവ് ചെയ്തുകിടക്കുന്നുണ്ടാവുമോ, എന്തോ! ദൈവമേ...
ഇതെഴുതിയത് 'ലോക്ഡൗണ്‍' നാളുകളിലെ ഇടവേളയിലാണ്. മുറ്റത്തെ സപ്പോട്ട മരത്തില്‍ പേരറിയാത്ത ഒരു കിളി 'കൂ കൂ' കരയുന്നുണ്ട്. നേരമിപ്പോള്‍ വെളുത്തു വരുന്നതേയുള്ളൂ. കുറേയേറെ ദിവസങ്ങള്‍ ഞാന്‍ ഉറങ്ങാറില്ലായിരുന്നു. ശ്വസിക്കാനാവാത്തവിധം ഒരു ശ്വാസതടസ്സം തൊണ്ടയിലിപ്പോള്‍ കുറുകിയിരിക്കുന്നു. അവളിപ്പോള്‍ എവിടെയായിരിക്കും? ആ പെണ്‍കുട്ടി... പ്രായപൂര്‍ത്തിയാകാത്ത... ഹോ, എന്റെ ദൈവമേ! ഞാനെന്തൊരു പാപിയാണ്! മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണതകളെ വിശദാംശങ്ങളോടെ വ്യാഖ്യാനിക്കുക എന്നത് അത്രയ്‌ക്കെളുപ്പമാകില്ല എന്ന കാര്യം ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates